|    Sep 26 Wed, 2018 8:33 am
FLASH NEWS
Home   >  National   >  

തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ കാരണക്കാര്‍ ബിജെപിയും മോദിയും: നിരന്തരം ഭീഷണിയെന്ന് ബര്‍ഖാ ദത്ത്

Published : 8th June 2018 | Posted By: sruthi srt

കോഴിക്കോട്: നിരന്തരം ഭീഷണി നേരിടുകയാണ് താനും കുടുംബവുമെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത്.അധികാരത്തില്‍ ഇരിക്കുന്നവരില്‍ നിന്നാണ് ഭീഷണി.എന്റെ ഫോണ്‍ ടാപ്പ് ചെയ്യുന്നുണ്ട്. ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തും എന്നൊക്കെയാണ് ഭീഷണി.

തനിക്കും തന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിരിക്കും ഉത്തരവാദികളെന്ന് ബര്‍ഖ ദത്ത് നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭരണകക്ഷിയുമായി ബന്ധപ്പെട്ടവര്‍ എന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു. പുതിയ ടിവി ന്യൂസ് പ്രോജക്ടുകളൊന്നും ചെയ്യരുത് എന്നാണ് ഭീഷണി. ഞാനും കുടുംബവും നിരീക്ഷണത്തിലാണ് എന്നാണ് ഇക്കൂട്ടര്‍ പറഞ്ഞത്. സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. തനിക്കെതിരായി വരുന്ന ഭീഷണികള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതായും ബര്‍ഖ ദത്ത് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss