|    May 27 Sat, 2017 6:23 am
FLASH NEWS

തനത് കലകളുടെ സംസ്ഥാന കലോല്‍സവം തൃശൂരില്‍

Published : 6th October 2016 | Posted By: Abbasali tf

തൃശൂര്‍: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ (ആര്‍എംഎസ്എ) ആഭിമുഖ്യത്തില്‍ കേരളത്തിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി പാരമ്പര്യ, തനത് കലകളുടെ സംസ്ഥാന കലോല്‍സവം സംഘടിപ്പിക്കും. എട്ട്, ഒമ്പത് തിയ്യതികളില്‍ തൃശൂര്‍ സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മല്‍സരങ്ങള്‍ എട്ടിന് രാവിലെ 9.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ  വിദ്യാര്‍ഥികള്‍ക്കായാണ് കലോല്‍സവം. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കലോല്‍സവത്തിന്റെ മുന്നോടിയായി നടക്കുന്ന സംസ്ഥാനതല മല്‍സരത്തില്‍ ജില്ലാതലത്തിലെ വിജയികളാണ് മാറ്റുരക്കുക. സംഗീതം, നൃത്തം, നാടകം, ദൃശ്യകല എന്നീ നാല് വിഭാഗങ്ങളിലായാണ് നാടന്‍കലകളുടെ മല്‍സരം നടക്കുക. നാല് ഗ്രൂപ്പുകളാണ് ദേശീയ തലത്തിലേക്ക് തിരഞ്ഞടുക്കപ്പെടുക. സംസ്ഥാന തലത്തിലെ വിജയികള്‍ക്ക് 10,000 രൂപ സമ്മാനമായി നല്‍കും. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. ജില്ലാതല മല്‍സരങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. ആയിരത്തോളം വിദ്യാര്‍ഥികള്‍ രണ്ട് ദിവസത്തെ കലോല്‍സവത്തില്‍ പങ്കെടുക്കും.  വാര്‍ത്താ സമ്മേളനത്തില്‍ തൃശൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ സുമതി, ആര്‍എംഎസ്എ അഡീ. ഡയറക്ടര്‍ സി രാഘവന്‍, കെ എസ് ഭരതരാജ്, എസ് വൈ ഷൂജ, ഡോ. എം ബി ഹംസ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day