|    Jul 18 Wed, 2018 12:33 pm
FLASH NEWS

തനതായ ഓണാഘോഷം തിരികെ കൊണ്ടുവരണം: ജില്ലാ കലക്ടര്‍

Published : 12th September 2017 | Posted By: fsq

 

തിരുവല്ല:തൊടിയിലെ പൂക്കള്‍ ഉപയോഗിച്ച് പൂക്കളമിട്ടിരുന്നത് അടക്കം തനതായി ഓണം ആഘോഷിച്ചിരുന്ന ശൈലി മലയാളികള്‍ തിരികെ കൊണ്ടുവരണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ഓണാഘോഷ പരിപാടികളുടെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ഓണം യഥാര്‍ഥ സങ്കല്‍പ്പങ്ങളില്‍ നിന്ന് അകന്നു പോയിരിക്കുകയാണെന്ന് വിശിഷ്ടാതിഥിയായിരുന്ന സിനിമാ സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. അയല്‍ക്കാരനെ കാണാത്ത വിധം നമ്മള്‍ വീടിനു ചുറ്റും മതിലുയര്‍ത്തുകയാണ്. മണ്ണിന്റെ സ്പര്‍ശമില്ലാതെ യാണ് നാം കുട്ടികളെ വളര്‍ത്തുന്നത്. മനസിലെ മാലിന്യത്തെ മാറ്റിക്കളയാന്‍ കഴിയുന്ന ആഘോഷമാണ് ഓണം. മാവേലിയെ കോമാളി കഥാപാത്രമാക്കി നാം ചരിത്രത്തെ അപനിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവരും ഉണ്ണണമെന്നും ഉടുക്കണമെന്നും ആഗ്രഹിച്ച ആദ്യ കമ്യൂണിസ്റ്റാണ് മാവേലിയെന്നും ഡോ. ബിജു പറഞ്ഞു.   തിരുവല്ല നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.  കേരളാ ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ അനന്തഗോപന്‍, ആര്‍ഡിഒ ജയമോഹന്‍, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ സുന്ദരേശന്‍, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ഏലിയാമ്മ തോമസ്, ഡി.റ്റി.പി.സി സെക്രട്ടറി എ ഷംസുദീന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss