|    Jun 24 Sat, 2017 7:10 am
FLASH NEWS
Home   >  Todays Paper  >  page 10  >  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നവംബര്‍ 15നകം ഗുണഭോക്തൃ പട്ടിക കൈമാറണം

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: 2016-17ലെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച തദ്ദേശസ്ഥാപനങ്ങള്‍ ഗ്രാമസഭ, വാര്‍ഡ് സഭ യോഗങ്ങള്‍ ചേര്‍ന്ന് നവംബര്‍ 15നകം ഗുണഭോക്തൃ പട്ടിക തയ്യാറാക്കി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കു കൈമാറണമെന്ന് വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള സംസ്ഥാനതല കോ-ഓഡിനേഷന്‍ കമ്മിറ്റി നിര്‍ദേശിച്ചു.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ മാത്രമേ എല്ലാ യോഗ്യതാ രേഖകളും ഹാജരാക്കേണ്ടതുള്ളൂ. 2016-17ലെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച നിര്‍മാണപ്രവൃത്തികളുടെ സാങ്കേതികാനുമതി നവംബര്‍ 15നകം ലഭ്യമാക്കണം.
എസ്റ്റിമേറ്റ് തയ്യാറാക്കുന്ന എന്‍ജിനീയറുടെ മേലുദ്യോഗസ്ഥന്‍ സാങ്കേതികാനുമതി നല്‍കുന്ന നിലവിലെ രീതി തുടരും. പദ്ധതി പുരോഗതി, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, വ്യക്തിഗത ഗുണഭോക്തൃ പട്ടിക നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കു നല്‍കല്‍, അംഗീകരിച്ച നിര്‍മാണപ്രവൃത്തികള്‍ക്ക് സമയപരിധിക്കകം സാങ്കേതികാനുമതി നല്‍കല്‍ എന്നിവ സമയബന്ധിതമായി നടക്കുന്നുവെന്ന് ജില്ലാതല കമ്മിറ്റി രൂപീകരിച്ച് പ്രതിവാര മോണിറ്ററിങ് നടത്തും.
പ്രസ്തുത കമ്മിറ്റിയുടെ അധ്യക്ഷന്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സനും കണ്‍വീനര്‍ ജില്ലാ കലക്ടറും ആയിരിക്കും. ജില്ലാ പ്ലാനിങ് ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ എന്നിവരാണ് അംഗങ്ങള്‍. മാസത്തില്‍ ഒരുതവണ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള അവലോകനം നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക