|    Nov 23 Thu, 2017 8:58 am
FLASH NEWS

തദ്ദേശ സ്ഥാപനങ്ങളുടെ സേവനം വേഗത്തില്‍ ലഭ്യമാക്കണം: കെ ടി ജലീല്‍

Published : 8th November 2017 | Posted By: fsq

 

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനത്തിന് എത്തുന്നവര്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെടി ജലീല്‍ പറഞ്ഞു. വയലാര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരാവശ്യത്തിന് വേണ്ടി രണ്ടു തവണയില്‍ കൂടൂതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വരേണ്ട സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിച്ച മുഴുവന്‍ വീടുകള്‍ക്കും നമ്പര്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. കെട്ടിട നിര്‍മാണ വ്യവസ്ഥകള്‍ ലംഘിച്ച് നിര്‍മിച്ചിട്ടുള്ള വീടുകള്‍ക്ക് പിഴ ഈടാക്കി  കെട്ടിടനിര്‍മാണം റഗുലറൈസ് ചെയ്യുന്നതിനുള്ള നിയമഭേദഗതി ഉടന്‍ നടപ്പാക്കും. പിഴയുടെ അമ്പത് ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും. കെട്ടിട പെര്‍മിറ്റിനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് നടപ്പാക്കിയിട്ടുള്ള സംവിധാനം രണ്ടു വര്‍ഷത്തിനകം എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും. കെട്ടിടനിര്‍മാണ നിയമത്തില്‍ കലോചിതമായ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക