|    Oct 23 Tue, 2018 5:08 pm
FLASH NEWS

തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും പിന്നില്‍ ജില്ലാ പഞ്ചായത്ത്

Published : 19th January 2017 | Posted By: fsq

 

കാക്കനാട്: ജില്ലയിലെ വാര്‍ഷിക പദ്ധതി അവലോകനത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും പിന്നില്‍ ജില്ലാ പഞ്ചായത്ത്. ജില്ലയിലെ 82 ഗ്രാമപ്പഞ്ചായത്തുകളുടെയും 14 ബ്ലോക്ക് പഞ്ചായത്തിന്റെയും 13 നഗരസഭകളുടെയും കൊച്ചി കോര്‍പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതികള്‍ അവലോകനം നടത്തിയപ്പോഴാണു 4.39 ശതമാനം തുക മാത്രം ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഏറ്റവും പിന്നില്‍ സ്ഥാനം പിടിച്ചത്. 403 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് അനുവദിച്ചപ്പോള്‍ 17 കോടി രൂപ മാത്രമാണ് അവര്‍ ചെലവഴിച്ചത്. പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ഫണ്ട് ഒന്നും ചെലവഴിച്ചിട്ടില്ല. 63 കോടി രൂപയാണ് പട്ടിക വര്‍ഗ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. പട്ടികജാതി ഫണ്ട് 132 കോടി രൂപ നല്‍കിയെങ്കിലും 70 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ചെലവഴിക്കാനായത്.കൊച്ചി കോര്‍പറേഷന്‍ 11.60 ശതമാനം തുക മാത്രമാണ് ഇതുവരെ ചെലഴിച്ചത്. 748 കോടി രൂപയാണ് കൊച്ചി കോര്‍പറേഷനു സര്‍ക്കാര്‍ നല്‍കിയത്. 86 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ 15.6 ശതമാനം തുകയാണ് ചെലവഴിച്ചത്. 14 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി 403 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 73 കോടി രൂപയാണ് വിനിയോഗിച്ചത്. 13 നഗരസഭകള്‍ ആകെ ചെലവഴിച്ചത് 26.21 ശതമാനം തുകയാണ്. ഇതില്‍ ഏറ്റവും മുന്നില്‍ തൃക്കാക്കര നഗരസഭയാണ് (43.75). നഗരസഭകള്‍ക്ക് 752 കോടി രൂപ പദ്ധതി വിഹിതമായി നല്‍കിയപ്പോള്‍ 197 കോടി രൂപയാണ് ചെലവഴിച്ചത്. ഗ്രാമപ്പഞ്ചായത്തുകളില്‍ ഏറ്റവും പിന്നില്‍ കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് (10.10)ആണ്. കൂടുതല്‍ തുക ചെലവഴിച്ചത് കിരംപാറ ഗ്രാമപ്പഞ്ചായത്ത് (48.39). ജില്ലയില്‍ അനുവദിച്ച 3906 കോടി രൂപയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാനായത് 769 കോടി രൂപ മാത്രമാണ്. നല്‍കിയതിന്റെ 19.69 ശതമാനം. ബുധനാഴ്ച ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 112 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഫെബ്രുവരി ഒന്ന് മുതല്‍ ഒമ്പതുവരെ പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, ജില്ലാ പ്ലാനിങ് ഓഫിസര്‍ സാലി ജോസഫ്, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ സെക്രട്ടറിമാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss