|    Sep 27 Wed, 2017 1:32 am

തദ്ദേശ തിരഞ്ഞെടുപ്പ് 2015; തിമിരി വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയം; നേതാക്കള്‍ക്കെതിരേ നടപടി

Published : 6th November 2016 | Posted By: SMR

കാസര്‍കോട്: 2015ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ തിമിരി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലാകമ്മിറ്റി നിശ്ചയിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി ജില്ലാകമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു.സ്ഥാനാര്‍ഥിയുടെ പരാജയത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ മനസിലാക്കി ഇടപെടുന്നതില്‍ വീഴ്ച സംഭവിച്ച മുഖ്യചുമതലക്കാരായിരുന്ന പാര്‍ട്ടി ഡിസി അംഗം വി പി ജാനകിയെ ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനും ചെറുവത്തൂര്‍ ഏരിയാകമ്മിറ്റി അംഗം എം അമ്പൂഞ്ഞിയെ ഏരിയാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.ഏരിയാ-ലോക്കല്‍ സെക്രട്ടറിമാര്‍ എന്ന നിലയില്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ വീഴ്ച സംഭവിച്ച ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ പി വത്സലന്‍, തിമിരി എല്‍സി സെക്രട്ടറി പി കമലാക്ഷന്‍ എന്നിവരെ പരസ്യമായി ശാസിക്കാനും ജില്ലാകമ്മിറ്റി തീരുമാനിച്ചു.ഡിസി അംഗം വി പി ജാനകി ചെറുവത്തൂര്‍ എസി അംഗമായും ചെറുവത്തൂര്‍ എസി അംഗം എം അമ്പൂഞ്ഞി തിമിരി എല്‍സി അംഗമായും തുടര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജില്ലാകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക