തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയം
Published : 9th March 2018 | Posted By: kasim kzm
ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് ജയം. ആറു ജില്ലാ പരിഷത്ത് സീറ്റുകളില്‍ നാലെണ്ണത്തിലും കോണ്‍ഗ്രസ് വിജയിച്ചു. 20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 12 എണ്ണവും ആറു മുനിസിപ്പല്‍ സീറ്റുകളില്‍ നാലെണ്ണവും കോണ്‍ഗ്രസ് നേടി. നേരത്തേ ഇവിടെ രണ്ട്് പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.
പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുണ്ടായ മറ്റൊരു വിജയമാണ്് രാജസ്ഥാനിലേതെന്ന് കോണ്‍ഗ്രസ് നേതാവ് സചിന് പൈലറ്റ് പറഞ്ഞു. ജനവിരുദ്ധമായ നയങ്ങളിലൂടെ കഴിഞ്ഞ നാലു വര്‍ഷമായി ബിജെപി ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ വോട്ടിങ് ശതമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
ഈ വര്‍ഷാവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ ഫലം ആവര്‍ത്തിക്കുമെന്ന് പൈലറ്റ് അവകാശപ്പെട്ടു. അതേസമയം, ഭരണകക്ഷിയായ ബിജെപിക്ക് ഒരു ജില്ലാ പരിഷത്ത് സീറ്റ്, എട്ട് പഞ്ചായത്ത് സമിതി സീറ്റ്, രണ്ടു മുനിസിപ്പല്‍ സീറ്റ് എന്നിവ മാത്രമേ നേടാനായുള്ളു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.