|    May 23 Tue, 2017 3:17 am
FLASH NEWS

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: മൂന്നു വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി

Published : 9th December 2015 | Posted By: SMR

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മൂന്നു വാര്‍ഡുകളില്‍ എല്‍ഡിഎഫും രണ്ടു വാര്‍ഡുകളില്‍ യുഡിഎഫും ഒരു വാര്‍ഡില്‍ ബിജെപിയും വിജയിച്ചു. പത്തനംതിട്ട ഏറാത്ത് ഗ്രാമപ്പഞ്ചായത്തിലെ ചൂരക്കോട് വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ടി ഡി സജി 233 വോട്ടിന് വിജയിച്ചു.
തൃശൂര്‍ ചേലക്കര ഗ്രാമപ്പഞ്ചായത്തിലെ തോട്ടേക്കാട് വാര്‍ഡില്‍ യുഡിഎഫിലെ എന്‍ പ്രസന്ന 62 വോട്ടിനും പാലക്കാട് പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചന്ദ്രാപുരം വാര്‍ഡില്‍ എല്‍ഡിഎഫിലെ എം റാഫി 241 വോട്ടിനും ചെര്‍പ്പുളശ്ശേരി നഗരസഭയിലെ കൂളിയാട് വാര്‍ഡില്‍ യുഡിഎഫിലെ അബ്ദുള്‍ അസീസ് 247 വോട്ടിനും കണ്ണൂര്‍ ധര്‍മടം ഗ്രാമപ്പഞ്ചായത്തിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വാര്‍ഡില്‍ എല്‍ഡിഎഫിലെ ടി കെ പവിത്രന്‍ 328 വോട്ടിനും വിജയിച്ചു.
കാസര്‍കോട് മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ അയ്യര്‍കട്ടെ വാര്‍ഡില്‍ ബിജെപിയിലെ പ്രമീള പി മഞ്ജ് 69 വോട്ടിനു വിജയിച്ചു. സ്ഥാനാര്‍ഥികളുടെ മരണം, രാജി എന്നിവ കാരണമാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്.
ഇടുക്കി അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കല്ലാര്‍ ഡിവിഷനില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day