|    May 25 Thu, 2017 7:04 am
FLASH NEWS

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഏഴിന്

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: അംഗങ്ങളുടെ രാജിയോ മരണമോ കാരണം വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഉണ്ടായിട്ടുള്ള ആറ് ആകസ്മിക ഒഴിവുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കിഴുവിലം, ഇടുക്കി കാമാക്ഷി ഗ്രാമപ്പഞ്ചായത്തിലെ കാല്‍വരി മൗണ്ട്, തൃശൂര്‍ ജില്ലാ പഞ്ചായത്തിലെ കൈപ്പമംഗലം, കോഴിക്കോട് കോര്‍പറേഷനിലെ അരീക്കാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തിരുനെല്ലി, കാസര്‍കോട് തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആയിറ്റി എന്നിവിടങ്ങളിലാണ് വോട്ടര്‍പ്പട്ടിക പുതുക്കുന്നത്. ഈ മാസം ഏഴിന് കരടും ആഗസ്ത് ആറിന് അന്തിമ വോട്ടര്‍പ്പട്ടികയും പ്രസിദ്ധീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
23 വരെ കരട് വോട്ടര്‍പ്പട്ടിക സംബന്ധിച്ച് അവകാശവാദങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. അതേസമയം, ഈ മാസം 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 തദ്ദേശഭരണ വാര്‍ഡുകളിലെ വോട്ടര്‍പ്പട്ടിക പുതുക്കുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഇതനുസരിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ വോട്ടര്‍പ്പട്ടിക പുതുക്കുമ്പോള്‍ മറ്റ് തദ്ദേശഭരണ സ്ഥാപനത്തിലെ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നപക്ഷം നേരത്തേ ഉള്‍പ്പെട്ടിരുന്ന വോട്ടര്‍പ്പട്ടികയില്‍നിന്ന് അവരെ നീക്കംചെയ്യണമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരെ രേഖാമൂലം അറിയിക്കേണ്ടതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day