|    Dec 12 Wed, 2018 8:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ 79 ശതമാനം പോളിങ്

Published : 30th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 79 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 27 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും, പത്തനംതിട്ട ജില്ലയിലെ രണ്ട്, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലും തിരുവനന്തപുരം കോര്‍പറേഷനിലെ ഒരു വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. വോട്ടെണ്ണല്‍ നാളെ രാവിലെ 10ന് ആരംഭിക്കും.
തിരുവനന്തപുരം കോര്‍പറേഷന്‍ വാര്‍ഡായ കിണവൂര്‍ (55.22), നെല്ലിമൂട് (84.69), പാലച്ചകോണം(78.72), കുന്നിക്കോട് വടക്ക്(71.84), പത്തനംതിട്ട ജില്ലയില്‍ കടയ്ക്കാട് (76.86), കുലശേഖരപതി (73.35), ആലപ്പുഴയില്‍ കരുമാടി പടിഞ്ഞാറ് (83.42), പുന്നപ്ര തെക്കിലെ പവര്‍ഹൗസ് (86.58), തകഴിയിലെ വേഴപ്രം(75.12), കുന്നുമ്മ(81.20), വടക്കന്‍ വെളിയനാട്(88.09), കോട്ടയം രാമപുരത്തെ അമനകര(78.67), ഇടുക്കി അടിമാലിയിലെ തലമാലി(72.95), കൂടയത്തൂരിലെ കൈപ്പ(81.10), കൊന്നത്തടിയിലെ മുനിയറ നോര്‍ത്ത്(73.19), എറണാകുളത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരാംകുളങ്ങര(82), മടപ്ലാത്തുരുത്ത് കിഴക്ക്(80.51), ചെറിയപിള്ളി(87.86), എളങ്കുന്നപ്പുഴയിലെ പഞ്ചായത്ത് വാര്‍ഡ്(69.01), പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വാവക്കാട്(72.71) ശതമാനവും പോളിങ് രേഖപ്പെടുത്തി.
തൃശൂര്‍ കടവല്ലൂരിലെ കോടത്തുംകുണ്ട്(83.34), ചേലക്കരയിലെ വെങ്ങാനെല്ലൂര്‍ നോര്‍ത്ത്(79.89), വള്ളത്തോള്‍നഗറിലെ യത്തീംഖാന(85.14), പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം(85.64), ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്(73.98), പാലക്കാട് പുതുപ്പരിയാരത്തെ കൊളക്കണ്ടാംപറ്റ(82.95), തൃത്താല ബ്ലോക്കിലെ കോതച്ചിറ(67.69), മലപ്പുറത്തെ അമരമ്പലത്തെ ഉപ്പുവള്ളി(86.08), വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മീമ്പാറ (81.35), വട്ടംകുളം ഗ്രാമപ്പഞ്ചായത്തിലെ മേല്‍മുറി (87.23), കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി(68.49), കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി(75.96), വയനാട് സുല്‍ത്താ ന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്(91.86), കണ്ണൂര്‍ നടുവില്‍ ഗ്രാമപ്പഞ്ചായത്തിലെ അറയ്ക്കല്‍ താഴെ(81.91), ചവോക്കുന്ന്(78.98), പന്ന്യന്നൂരിലെ കോട്ടക്കുന്ന്(81.49), കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്തുവയല്‍(70.50), കാസര്‍കോട് ബേഡഡുക്കയിലെ ബീമ്പുങ്കാ ല്‍(82.50), കയ്യൂര്‍ ചീമേനിയിലെ ചെറിയാക്കര(81.71) ശതമാനവുമാണ് പോളിങ്് രേഖപ്പെടുത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss