|    Aug 20 Sun, 2017 7:12 pm
FLASH NEWS
Home   >  National   >  

തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പല്‍ കമ്മീഷന്‍ ചെയ്തു

Published : 21st November 2016 | Posted By: mi.ptk

ins-chennai

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ കമ്മീഷന്‍ ചെയ്തു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് തിങ്കളാഴ്ച കമ്മീഷന്‍ ചെയ്തത്. ഇന്ത്യന്‍ നാവികസേനയുടെ ചരിത്ര ദിവസമാണിതെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. നാവികസേന തലവന്‍  അഡ്മിറല്‍ സുനില്‍ ലംബ, മുതിര്‍ന്ന പടിഞ്ഞാറന്‍ നാവിക കമാന്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മുംബൈ മാസ്‌ഗോണ് ഡോക്ക് കപ്പല്‍ നിര്‍മാതാക്കളാണ് ഐ.എന്‍.എസ് ചെന്നൈയുടെ  രൂപകല്‍പനയും നിര്‍മ്മാണവും നടത്തിയത്.
ബഹ്മേസ് മിസൈലുകള്‍,ഉപരിതലത്തില്‍ നിന്ന് തൊടുക്കാവുന്ന ദീര്‍ഖദൂര മിസൈലുകള്‍,മുങ്ങിക്കപ്പലുകള്‍ തര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍, മുങ്ങിക്കപ്പല്‍ കണ്ടുപിടിക്കാന്‍ കഴിവുള്ള സെന്‍സറുകള്‍, ടോര്‍പിഡോ ലോഞ്ചറുകള്‍ എന്നിവയുള്‍പ്പെട്ട സന്നാഹങ്ങളാണ് കപ്പലിലുള്ളത്.
ഐ.എന്‍.എസ് കൊല്‍ക്കത്തയാണ് ഈ ശ്രേണിയിലെ ഒന്നാമന്‍. 2014 ഓഗസ്റ്റ്16 നാണ് ഇത് കമ്മീഷന്‍ ചെയ്തത്. പിന്നീട് ഈ ക്ലാസിലെ രണ്ടാം കപ്പല്‍ ഐ.എന്‍.എസ് കൊച്ചിയാണ്. 2015  സെപ്റ്റംബര്‍ 30നാണ് ഇത് കമ്മീഷന്‍ ചെയ്തത്.
ഇന്ത്യന്‍ നേവിയുടെ നിര്‍ണായക പദ്ധതിയായ കൊല്‍ക്കത്ത ക്ലാസ്(പ്രോജക്ട് 15എ) ഇതോടെ പൂര്‍ണതയിലെത്തുകയാണ്. മിസൈല്‍ വേധ കപ്പലുകളാണ് ഈ പദ്ധതി വഴി നിര്‍മിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക