|    Mar 24 Fri, 2017 7:40 pm
FLASH NEWS

തദ്ദേശസ്വയംഭരണ മേധാവികള്‍ വികേന്ദ്രീകരണ സാക്ഷരത നേടണം

Published : 15th August 2016 | Posted By: SMR

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികള്‍ അധികാര വികേന്ദ്രീകരണം സംബന്ധിച്ച് കൂടുതല്‍ സാക്ഷരത നേടണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി.ആസൂത്രണത്തില്‍ പുതിയ കാഴ്ചപ്പാടും സുതാര്യതയും ആവശ്യമാണ്. . ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും തുല്യനീതി കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി  പറഞ്ഞു. കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ മേധാവിത്വവും മൂലം പഞ്ചായത്തീരാജ് നിയമപ്രകാരം സൃഷ്ടിച്ച അധികാര വികേന്ദ്രീകരണം ഇന്നും അപൂര്‍ണമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കൃഷിയുടെ സുസ്ഥിര വികസനത്തിന് ആസൂത്രണത്തില്‍ പ്രാധാന്യമുണ്ട്. പാടശേഖരകമ്മറ്റികളുടെ  ഘടന തന്നെ മാറ്റണം. പാടങ്ങളില്‍ കൃഷി ചെയ്യാതെ വെള്ളപ്പൊക്കം ഉണ്ടാക്കുകയാണ് പല പാടശേഖര സമിതികളും ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റിയംഗങ്ങളായ കെ കെ അശോകന്‍, സിന്ധു വിനു, കെ സുമ, അഡ്വ. കെ റ്റി മാത്യു, ജില്ലാപഞ്ചായത്ത് അംഗങ്ങളായ മണി വിശ്വനാഥ്, ജേക്കബ് ഉമ്മന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ നൗഷാദ്,  പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ സി എസ്  ഷെയ്ക്ക് ബിജു സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക