തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിച്ചു
Published : 19th August 2016 | Posted By: SMR
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവായി. ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പറേഷന് അംഗങ്ങളുടെ ഓണറേറിയം വര്‍ധന മൂലമുണ്ടാവുന്ന അധികബാധ്യത സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്ന് വഹിക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം വര്‍ധന വഴിയുണ്ടാവുന്ന അധികബാധ്യത ജനറല്‍ പര്‍പ്പസ് ഫണ്ടില്‍നിന്നു വഹിക്കണം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.