|    Mar 25 Sat, 2017 1:23 am
FLASH NEWS

തദ്ദേശസ്ഥാപനങ്ങള്‍ക്ക് കടപ്പത്രം ഇറക്കാന്‍ അനുമതി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: പ്രവര്‍ത്തനക്ഷമതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത കോര്‍പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും സര്‍ക്കാര്‍ ഗ്യാരന്റിയോടെ കടപ്പത്രം ഇറക്കാന്‍ അനുമതി നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം.
കാതലായ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും വലിയ തോതിലുള്ള വിഭവസമാഹരണം ആവശ്യമായതിനാലാണ് പുതിയ തീരുമാനം. സെബിയുടെ പുതിയ ഇഷ്യൂ ആന്റ് ലിസ്റ്റിങ് ഓഫ് ഡെറ്റ് സെക്യൂരിറ്റീസ് മാര്‍ഗരേഖപ്രകാരമായിരിക്കും നടപടി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനകാര്യ മാനേജ്‌മെന്റില്‍ ആദ്യമായാണ് ഇത്തരമൊരു കാല്‍വയ്‌പ്പെന്നും ധനമന്ത്രി വ്യക്തമാക്കി. നിര്‍ജീവമായ പലിശ രഹിത ബാങ്കേതര സ്ഥാപനമായ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. ബഹുരാഷ്ട്ര കുത്തകകളുടെ മരുന്നുമേഖലയിലെ ആധിപത്യം അവസാനിപ്പിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കെഎസ്ഡിപി നവീകരിക്കും.
250 കോടി ചെലവില്‍ ജിഎംപി നിലവാരമുള്ള സമ്പൂര്‍ണ ആധുനിക ഫാക്ടറി സ്ഥാപിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ വന്‍കിട പദ്ധതി ഈവര്‍ഷം ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനുതകുന്ന തരത്തില്‍ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി ഉടമസ്ഥത വിപുലീകരിക്കും.
നവീകരിച്ച കമ്പനി വ്യവസായ വകുപ്പിന് പാട്ടത്തിന് കൈമാറും. ഈ വരുമാനത്തില്‍നിന്ന് കമ്പനി ഓരഹി ഉടമസ്ഥര്‍ക്ക് ലാഭവിഹിതം നല്‍കും. ഈ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ പല വന്‍കിട പദ്ധതികളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു.

(Visited 32 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക