|    Nov 19 Mon, 2018 2:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കണം

Published : 25th August 2018 | Posted By: kasim kzm

പത്തനംതിട്ട: ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോവുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
പ്രളയജലം കയറി വൃത്തിഹീനമായ കിണറുകള്‍ അടിയന്തരമായി നന്നാക്കണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ താമസിക്കുന്നവരുടെ വീടുകളിലേക്കുള്ള മാലിന്യം നിറഞ്ഞ പൊതുവഴികള്‍ ഉപയോഗയോഗ്യമാക്കിയാല്‍ അവര്‍ വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചതായി കമ്മീഷന്‍ പറഞ്ഞു. ഇതിന് അടിയന്തര നടപടി സ്വീകരിക്കണം. ചത്തു കിടക്കുന്ന മൃഗങ്ങളുടെ ശരീരങ്ങള്‍ സംസ്‌കരിക്കാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കമ്മീഷന്റെ പ്രതികരണം.
തെക്കേമല വഞ്ചിപ്ര സെന്റ് ജോര്‍ജ് പള്ളി, ആറന്‍മുള സെന്റ് സെബാസ്റ്റ്യന്‍ പള്ളി, തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫിസ്, മാരാമണ്‍ എബ്രഹാം മെമ്മോറിയല്‍ ഐടിഐ, മരാമണ്‍ എംഎന്‍ജെ ഹൈസ്‌കൂള്‍, കുന്നം ലക്ഷംവീട് കോളനി, ഇടയാറന്‍മുള എഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴഞ്ചേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോയിപ്രം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെറുകോല്‍പുഴ ജില്ലാ ആയുര്‍വേദ ആശുപത്രി, റാന്നി അങ്ങാടി, മേനന്തോട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളാണു സന്ദര്‍ശിച്ചത്. കമ്മീഷന്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് റാഫിയും സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss