|    Oct 19 Fri, 2018 2:21 pm
FLASH NEWS

തദ്ദേശവാസികള്‍ക്ക് പേടിസ്വപ്‌നമായി അഴങ്ങാട് ചപ്പാത്ത്

Published : 16th September 2017 | Posted By: fsq

 

പെരുവന്താനം: പെരുവന്താനം അഴങ്ങാട് മേലയോരം റൂട്ടിലുള്ള അഴങ്ങാട് ചപ്പാത്ത് തദ്ദേശവാസികള്‍ക്ക് പേടി സ്വപ്‌ന മാകുന്നു. വിവിധ സര്‍ക്കാര്‍ ഓഫിസുകളിലേക്കും സ്‌കൂള്‍, കോളജ് എന്നിവിടങ്ങളിലേയ്ക്കുമുള്ള ഏക യാത്രാമാര്‍ഗമാണ് ഈ റോഡ്. മഴ ശക്തി പ്രാപിക്കുന്നതോടെ ചപ്പാത്തില്‍ ജലനിരപ്പ് ഉയരുകയും അഴങ്ങാട്, മേലോരം പ്രദേശങ്ങള്‍ ഒറ്റപ്പെടുകയും ചെയ്യും. ഇവിടത്തുകാര്‍ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ കോളജുവരെ പഠനം നടത്താന്‍ പെരുവന്താനത്തെത്തി വേണം മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍. രാവിലെ സ്‌കൂളുകളിലും മറ്റും എത്തി തിരികെ മടങ്ങുമ്പോഴായിരിക്കും ചപ്പാത്തില്‍ ജലനിരപ്പ് ഉയര്‍ന്ന വിവരം അറിയുന്നത്. തിരികെ വീട്ടിലെത്താന്‍ കഴിയാതെ നിരവധി പേരാണ് ദുരിതപ്പെടുന്നത്. പ്രദേശത്ത് മഴ പെയ്തില്ലെങ്കിലും തോടിന്റെ വൃഷ്ടി പ്രദേശത്ത് മഴപെയ്താല്‍ അഴങ്ങാട് ചപ്പാത്ത് നിറഞ്ഞൊഴുകും. അപ്രതീക്ഷിതമായെത്തുന്ന മഴവെള്ളത്തില്‍ പലരും ഒഴുക്കില്‍പ്പെടുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മലയോരമേഖലയിലെ ഈ ദുരിതത്തിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. പുതിയ പാലം എന്നതാണ് ഇവിടത്തുകാരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss