|    Jul 19 Thu, 2018 5:28 pm
FLASH NEWS

തദ്ദേശഭരണ സ്ഥാപനങ്ങള്‍ പുതിയ ജലസംസ്‌കാരം ആവിഷ്‌കരിക്കണം: മന്ത്രി മാത്യു ടി തോമസ്

Published : 12th September 2017 | Posted By: fsq

 

പാലക്കാട് :കുടിവെളള ലഭ്യത ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പുതിയ ജലസംസ്—കാരം ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും കുടിവെളളപദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിന്ന്  കാലതാമസമില്ലാതെ പൂര്‍ത്തിയാക്കി പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞു. ചിറ്റൂര്‍ പുഴയ്ക്ക് കുറുകെയുള്ള മൂലത്തറ റഗുലേറ്ററിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം ലഭിക്കുന്ന ജലം ഇടതു-വലതു കനാലുകളിലേയ്ക്കും പുഴയിലേയ്ക്കും ക്രമീകരിക്കുന്നതിനായാണ് 1963-ല്‍ റഗുലേറ്റര്‍ നിര്‍മിച്ചത്. 2009-ലെ പ്രളയത്തെ തുടര്‍ന്ന് വലതുകര അബട്ട്—മെന്റ് പൂര്‍ണമായും തകര്‍ന്നിരുന്നു. ജല വിതരണം പുനരാരംഭിക്കുന്നതിനായി പാര്‍ശ്വ സംരക്ഷണം നടത്തിയെങ്കിലും പൂര്‍ണമായും നവീകരിക്കാനായില്ല. ഡാം നവീകരണ-പുനരുദ്ധാരണ പദ്ധതിയില്‍ (ഡി.ആര്‍.ഐ.പി.) ഉള്‍പ്പെടുത്തിയാണ് റഗുലേറ്റര്‍ നവീകരിക്കുന്നത്.
കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ.അധ്യക്ഷത വഹിച്ചു. പി.കെ.ബിജു എം.പി, കെ.ബാബു എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി.
ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍മാന്‍ ടിഎസതിരുവെങ്കിടം, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം അഡ്വ വിമുരുകദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എന്‍എസശില്‍പ, രാജന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss