|    Oct 19 Fri, 2018 1:28 am
FLASH NEWS

തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതി തുക വിനിയോഗം : പത്തനംതിട്ട എട്ടാംസ്ഥാനത്ത് ; ഇതുവരെ ചെലവഴിച്ചത് 18 ശതമാനം

Published : 20th September 2017 | Posted By: fsq

 

പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗത്തിന്റെ        കാര്യത്തില്‍ പത്തനംതിട്ട എട്ടാം സ്ഥാനത്ത്്. ഈ സാഹചര്യത്തില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ആവശ്യപ്പെട്ടു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗം സംബന്ധിച്ച് നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പദ്ധതി തുകയുടെ 40 ശതമാനം എങ്കിലും സപ്്തംബറിനുള്ളില്‍ തദ്ദേശഭരണ സ്ഥാപങ്ങള്‍ വിനിയോഗിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ ജില്ലയില്‍ ഇതുവരെ 18 ശതമാനം തുക മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അലംഭാവം മൂലം പദ്ധതി തുക വിനിയോഗത്തില്‍ കുറവ് സംഭവിച്ചാല്‍ അക്കാര്യം ഗൗരവമായി കണ്ട് കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തുക വിനിയോഗം: ബ്ലോക്ക് പഞ്ചായത്തുകള്‍  പുളിക്കീഴ് (9.32), കോന്നി (9.88), പന്തളം (10.69), കോയിപ്രം (12.78), മല്ലപ്പള്ളി (16.12), റാന്നി (16.78), ഇലന്തൂര്‍ (17.87), പറക്കോട് (18.84). നഗരസഭകള്‍  പന്തളം (12.79), അടൂര്‍ (20.26), പത്തനംതിട്ട (24.09), തിരുവല്ല  (33.16). ഗ്രാമപ്പഞ്ചായത്തുകള്‍  കുറ്റൂര്‍ (5.18 ശതമാനം), റാന്നിഅങ്ങാടി (5.75), ഇരവിപേരൂര്‍ (6.07), കല്ലൂപ്പാറ (7.05), ചെറുകോല്‍ (7.35), നാരങ്ങാനം (9.55), ഇലന്തൂര്‍ (9.56), കോഴഞ്ചേരി (10.46), കടമ്പനാട് (10.85), മല്ലപ്പുഴശേരി (11.57), കടപ്ര (11.71), ഏഴംകുളം (12.13), കോട്ടാങ്ങല്‍ (12.27), ഏറത്ത് (12.41), വടശേരിക്കര (12.55), നെടുമ്പ്രം (12.60), അയിരൂര്‍ (12.83), പള്ളിക്കല്‍ (13.47), മെഴുവേലി (13.58). കുളനട (13.84), നിരണം (14.08), മല്ലപ്പള്ളി (14.21), കവിയൂര്‍ (14.55), പുറമറ്റം (14.78), ഏഴുമറ്റൂര്‍ (14.78), ചിറ്റാര്‍ (15.01), കോയിപ്രം (15.19), ഏനാദിമംഗലം (15.28), ചെന്നീര്‍ക്കര (15.63), സീതത്തോട് (15.86), പെരിങ്ങര (16.35), കലഞ്ഞൂര്‍ (16.45), റാന്നി പഴവങ്ങാടി (16.72), വെച്ചൂച്ചിറ (17.14), മലയാലപ്പുഴ (17.32), തണ്ണിത്തോട് (19.05), റാന്നി (19.31), കൊറ്റനാട് (19.64), ഓമല്ലൂര്‍ (20.43), ആനിക്കാട് (21.82), കൊടുമണ്‍ (21.93), മൈലപ്ര (22.41), പന്തളം തെക്കേക്കര (22.63), റാന്നി പെരുനാട് (23.36), തുമ്പമണ്‍ (23.98), കുന്നന്താനം (24.07), തോട്ടപ്പുഴശേരി (24.15), ആറന്മുള (25.22), പ്രമാടം (25.32), കോന്നി (27.01), വള്ളിക്കോട് (27.69), അരുവാപ്പുലം (29.18), നാറാണംമൂഴി (34.09).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss