|    Mar 28 Tue, 2017 2:17 am
FLASH NEWS

തദ്ദേശഭരണ യോഗ നടപടികള്‍ ഇനി ഓണ്‍ലൈനില്‍

Published : 8th September 2016 | Posted By: SMR

കാസര്‍കോട്്: തദ്ദേശ സ്വയംഭരണ സ്ഥാപന യോഗനടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍. കിലയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഇനി യോഗനടപടിക്കുറിപ്പുകള്‍ തല്‍സമയം കംപ്യൂട്ടര്‍ വഴി രേഖപ്പെടുത്തുന്ന പദ്ധതി ആരംഭിച്ചു. സകര്‍മ്മ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 16 പഞ്ചായത്തുകളില്‍ സകര്‍മ്മ സോഫ്റ്റ് വെയര്‍ മുഖാന്തിരം അജണ്ട തീരുമാനിക്കുന്നതു മുതല്‍ യോഗനടപടികള്‍ വരെയുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങി. മറ്റ് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഈ മാസം തന്നെ സംവിധാനം നിലവില്‍ വരും. ഇതോടെ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യോഗനടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്യുന്ന ആദ്യജില്ല എന്ന ബഹുമതി കാസര്‍കോടിന് സ്വന്തമാകും. മുഴുവന്‍ പഞ്ചായത്തുകളുടെയും അക്കൗണ്ടുകളും ഡിജിറ്റല്‍ സംവിധാനത്തിലാക്കിയ ജില്ല എന്ന നേട്ടവും  കാസര്‍കോടിന് സ്വന്തമായിരുന്നു. യോഗനടപടിക്കുറിപ്പുകള്‍ തല്‍സമയം കംപ്യൂട്ടര്‍ വഴി രേഖപ്പെടുത്തുന്ന പദ്ധതിയുടെ ആദ്യപടിയായി പഞ്ചായത്ത് പ്രസിഡന്റ്്, നഗരസഭ ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഘടക സ്ഥാപന മേധാവികള്‍ എന്നിവര്‍ക്ക് ലോഗിന്‍ നല്‍കും. തുടര്‍ന്ന് ഉദ്യോഗസ്ഥരും അംഗങ്ങും ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ സോഫ്റ്റ് വെയറില്‍ എത്തിക്കും. സെക്രട്ടറി അവ ഓണ്‍ലൈനായി പരിശോധിച്ച് അജണ്ട കുറിപ്പ് സഹിതം പ്രസിഡന്റിന് നല്‍കും. പ്രസിഡന്റ്് ഇത് അവലോകനം ചെയ്ത് യോഗ തീയതി നിശ്ചയിക്കും. യോഗ അറിയിപ്പും മുഴുവന്‍ അജണ്ട കുറിപ്പും എല്ലാ അംഗങ്ങള്‍ക്കും നല്‍കും. അവരുടെ ലോഗിനില്‍ കയറിയാല്‍ ഇത് കാണാന്‍ കഴിയും. ഈ സോഫ്റ്റ് വെയറിലൂടെതന്നെ യോഗസ്ഥലത്ത് വച്ച് തീരുമാനങ്ങള്‍ രേഖപ്പെടുത്തുകയും എല്ലാ അംഗങ്ങള്‍ക്കും ഇത് തങ്ങളുടെ മൊബൈലിലൂടെ കാണാനും കഴിയും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും പഞ്ചായത്തിന്റെ എല്ലാ യോഗതീരുമാനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാകും. ാലലശേ ിഴ.ഹ െഴസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലൂടെയാണ് പഞ്ചായത്തുകളുടെ യോഗനടപടികള്‍ ലഭ്യമാവുക. കലക്ടറേറ്റ്, അജാനൂര്‍ പഞ്ചായത്ത്് ഹാള്‍ എന്നിവിടങ്ങളില്‍ നടന്ന പരിശീലനത്തിന് പഞ്ചായത്ത് അസി. ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍, കില ജില്ലാ കോ-ഓഡിനേറ്റര്‍ സി ശ്യാമള, കോഴ്‌സ് കോ-ഓഡിനേറ്റര്‍ അലക്‌സാണ്ടര്‍, പഞ്ചായത്ത് സെക്രട്ടറിമാരായ എം ഗംഗാധരന്‍ നായര്‍, എം കണ്ണന്‍ നായര്‍, ബി എന്‍ സുരേഷ്, സി ജയന്‍, പരിശീലകരായ എസ് എന്‍ പ്രമോദ്, ജയപ്രകാശ്, മന്‍ഷിദ നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day