|    Jul 17 Tue, 2018 1:33 pm
FLASH NEWS

തദ്ദേശജനത അവകാശ അവബോധദിനം: ജില്ലാതല ഉദ്ഘാടനം നാളെ

Published : 12th September 2017 | Posted By: fsq

 

കാസര്‍കോട്്: പട്ടികവര്‍ഗവികസന വകുപ്പ് തദ്ദേശീയജനതയുടെ അവകാശഅവബോധദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ അവകാശപ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11ന് കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബാനം കാടമൂല കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിക്കും. ഊരുമൂപ്പന്‍ കെ രാഘവന്‍ ദീപംതെളിയിക്കും. അവകാശഅവബോധനപ്രതിജ്ഞയെടുക്കും. കോളനിശുചീകരണം, ആരോഗ്യബോധവല്‍ക്കരണ ക്ലാസ്  എന്നിവയും സംഘടിപ്പിക്കും. മംഗലംകളി, എരുത് കളി എന്നിവയുമുണ്ടാകും. ജില്ലാ ഭരണകൂടം, എക്‌സൈസ്, പോലിസ്, തദ്ദേശസ്വയംഭരണ വകുപ്പ്, കുടുംബശ്രീ, ആരോഗ്യ വകുപ്പ്, മഹിള സമഖ്യ എന്നീ വകുപ്പുകളുടെ സഹകരണ േത്താടെ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും ഊരടിസ്ഥാനത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss