|    Oct 20 Sat, 2018 6:14 am
FLASH NEWS
Home   >  Pravasi  >  Gulf  >  

തത്’ലീത്ത് മലയാളി സമാജത്തിന്റെ പണവുമായി സിവി സൈമണ്‍ എന്നയാള്‍ മുങ്ങിയതായി പരാതി

Published : 23rd September 2017 | Posted By: shins

അസീര്‍: തത്’ലീത്ത് മലയാളി സമാജത്തില്‍ നിന്നും ഭീമമായ തുകയുമായി സിവി സൈമണ്‍ എന്നയാള്‍ മുങ്ങിയതായി റിപോര്‍ട്ട്. അസീര്‍ പ്രവിശ്യയിലെ തത്’ലീത്ത് എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ സാധാരണക്കാരായ പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് തത്’ലീത്ത് മലയാളി സമാജം. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പിരിച്ചതടക്കമുള്ള തുകയുമായാണ് സൈമണ്‍ മുങ്ങിയതെന്നാണ് റിപോര്‍ട്ട്. പണവുമായി മറ്റേതെങ്കിലും രാജ്യത്തേക്ക് ഇയാള്‍ കടന്നിട്ടുണ്ടാവുമെന്നാണ് സംഘടനാ വക്താക്കള്‍ പറയുന്നത്. ഇത് സംബന്ധമായി മുഖ്യമന്ത്രി, ഡിജിപി,  കൊല്ലം സിറ്റി പോലീസ് കമീഷണര്‍, കൊല്ലം റൂറല്‍ എസ്പി, കൊല്ലം ജില്ലാ കളക്ടര്‍, ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss