|    Jul 23 Sun, 2017 2:21 pm
FLASH NEWS

തത്തേങ്ങലത്ത് കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകം

Published : 7th October 2016 | Posted By: Abbasali tf

മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് വീണ്ടും കാട്ടാന സംഘം കൃഷി നശിപ്പിച്ചു. ചങ്ങിണിക്കാടന്‍ ഷൗക്കത്തലി, വഴിപ്പറമ്പന്‍ സമദ്, റസാഖ്, കല്ലിടുമ്പന്‍ ഹുസൈന്‍, താഴത്തേ വീട്ടില്‍ പങ്ങന്‍, എന്നിവരുടെ വാഴ, കവുങ്ങ്, തെങ്ങ് എന്നിവയാണ് കാട്ടാന കുത്തി മറിച്ചിട്ടിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങി മൂന്ന് മാസം കഴിഞ്ഞിട്ടും കാട്ടാന സംഘത്തെ തുരത്താന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടാനകള്‍ ഉണ്ടാക്കിയിട്ടുള്ളത്. തത്തേങ്ങലത്ത് റോഡുപരോധം ഉള്‍പ്പെടെ നടത്തിയെങ്കിലും കാട്ടാനകളെ തുരത്താന്‍ കഴിയാത്തതിനെതിരെ പ്രദേശവാസികള്‍ കടുത്ത രോഷത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക