|    Jun 26 Mon, 2017 5:49 am
FLASH NEWS

തത്തമംഗലം സര്‍ക്കാര്‍ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ബസ് അനുവദിച്ചു

Published : 9th November 2016 | Posted By: SMR

ആലത്തൂര്‍: ഇന്‍സ്‌പെയര്‍അറ്റ്‌സ്‌കൂള്‍പദ്ധതി പ്രകാരംതത്തമംഗലംസര്‍ക്കാര്‍ഹയര്‍സെക്കണ്ടറിസ്‌കൂളിലേക്ക് ബസ്സ്‌വാങ്ങി നല്‍കുമെന്ന്പി കെ ബിജു എംപിഅറിയിച്ചു. ഇതിനാവശ്യമായ 10 ലക്ഷംരൂപ പ്രാദേശികവികസന ഫണ്ടില്‍ നിന്നുംഅനുവദിച്ചതായുളളകത്ത് ആസൂത്രണ വകുപ്പധികൃതര്‍ക്ക്എം.പിഇതിനകംകൈമാറിയിട്ടുണ്ട്. യാത്രക്ലേശമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ എത്തിച്ചേരുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ബസ്സ് വാങ്ങുന്നതിനാവശ്യമായ തുക എം.പി അനുവദിച്ചത്. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ മികവിന്റെകേന്ദ്രങ്ങളാക്കുന്നതിന് ആലത്തൂര്‍ പാര്‍ലിമെന്റ്മണ്ഡലത്തില്‍ പ്രാദേശികവികസന ഫണ്ടുപയോഗിച്ച്എം.പി നടപ്പാക്കുന്ന പദ്ധതിയാണ് ഇന്‍സ്‌പെയര്‍അറ്റ്‌സ്‌കൂള്‍. 1890 ലാണ്തത്തമംഗലത്ത് സര്‍ക്കാര്‍സ്‌കൂള്‍ ആരംഭിച്ചത്. കൊച്ചിരാജ്യത്തിലെ പ്രഥമവിദ്യാഭ്യാസവകുപ്പ് മേധാവിയായിരുന്ന സീലിയുടെസ്മരണ നിലനിര്‍ത്തുന്നതിനാണ്‌സ്‌കൂളിന് സീലി മെമ്മോറിയല്‍ എന്ന പേര് നല്‍കിയിട്ടുളളത്. ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ഹയര്‍സെക്കണ്ടറിവിഭാഗങ്ങളിലായി 1110 കുട്ടികള്‍ഇവിടെ പഠിക്കുന്നുണ്ട്. ചിറ്റൂര്‍-തത്തമംഗലം നഗരസഭാ പരിധിയില്‍തത്തമംഗലത്തും നിന്നും രണ്ട് കിലോമീറ്റര്‍അകലെ മന്ദത്ത്കാവിലാണ്‌സ്‌കൂള്‍സ്ഥിതിചെയ്യുന്നത്. ബസ്സ്‌റുട്ടില്ലാത്ത ഇവിടേക്ക്എത്തിച്ചേരുന്നതിന് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കണം.കൂടുതല്‍വിദ്യാര്‍ത്ഥികളുംസൈക്കിളിലാണ്‌സ്‌കൂളിലേക്ക്എത്തുന്നത്. വിദ്യാര്‍ത്ഥികളുടേതായിഏകദേശംഎണ്ണൂറോളംസൈക്കിളുകള്‍ ദിനംപ്രതിസ്‌കൂളില്‍എത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക