|    Jun 25 Mon, 2018 6:03 am
FLASH NEWS

തണ്ണീര്‍മുക്കം റോഡ് പുനര്‍നിര്‍മാണം നീളുന്നു; പ്രതിഷേധം ശക്തമാവുന്നു

Published : 7th August 2017 | Posted By: fsq

 

ചേര്‍ത്തല: തണ്ണീര്‍മുക്കം-ചേര്‍ത്തല റോഡ് പുനര്‍നിര്‍മാണം നീണ്ടുപോവുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണു പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. മാത്രമല്ല, സെപ്റ്റംബറില്‍ പണികള്‍ തുടങ്ങുമെന്ന കാര്യത്തില്‍ പോലും സംശയമുണ്ട്. റോഡിന്റെ പുനര്‍നിര്‍മാണം ഇനിയും വൈകുമെന്നാണ് അധികൃതര്‍ പറയുന്നതും. ആധുനിക രീതിയില്‍ 12.8 കോടി ചെലവഴിച്ചു ദേശീയപാതാ നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടും, മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടും പണി തുടങ്ങാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.  തകര്‍ന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്രയാകട്ടെ ദുസഹവുമാണ്. ഗവ.ഗേള്‍സ് സ്‌കൂള്‍ ജങ്ഷനു കിഴക്ക്, മുല്ലപ്പള്ളി കലുങ്കിനു കിഴക്ക്, കാളികുളം ജങ്ഷന്‍, ലിസ്യു നഗര്‍ പടിഞ്ഞാറ്, വെള്ളിയാകുളം ജങ്ഷന്‍, കോക്കമംഗലം കപ്പേളയ്ക്കു മുന്നില്‍, കുണ്ടുവളവ്, ജലസംഭരണിക്കു സമീപം എന്നിവിടങ്ങളിലാണ് വലിയകുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.റോഡിലെ കുഴികളില്‍ വീണുള്ള അപകടങ്ങളും വര്‍ധിക്കുന്നു. ഇടയ്ക്കു പെയ്യുന്ന മഴ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലെ യാത്ര കൂടുതല്‍ ദുഷ്‌കരമാക്കുന്നു. ഇരുചക്രവാഹനങ്ങളിലൂടെ യാത്ര പോലും പറ്റാത്ത അവസ്ഥതയിലാണ്. കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ ബസ്സുകളും ലോറികളും അടക്കം ആയിരക്കണക്കിനു വാഹനങ്ങളും ദിവസേന കടന്നുപോവുന്ന റോഡുകൂടിയാണിത്. പല്ലന ഉസ്താദ് സ്മരണികആലപ്പുഴ: സൂഫി വര്യനും പ്രമുഖ പണ്ഡിതനുമായിരുന്ന മര്‍ഹൂം ആലപ്പുഴ മുഹമ്മദ് കുഞ്ഞ് മുസ്്‌ലിയാരുടെ(പല്ലന ഉസ്താദ്) ജീവിത ചരിത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സ്മരണിക പ്രസിദ്ധീകരിക്കാന്‍ പല്ലന ഉസ്താദ് ദഅ്‌വ ഫൗണ്ടേഷന്‍ യോഗം തീരുമാനിച്ചു. ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ആത്മീയ ഗുരുവും നിരവധി ജില്ലക്കകത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്ടിലെയും പ്രധാന പള്ളികളില്‍ മുദരിസും ഇമാമുമായി സേവനമനുഷ്ഠിച്ചിട്ടുള്ള പല്ലന ഉസ്താദുമായി അടുത്ത് ബന്ധമുള്ളവരുടെ അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഹാജി എസ് എം ജെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.എ എം എം റഹ്്മത്തുല്ലാ മുസ്്‌ലിയാര്‍, എ എം മുഈനുദ്ദീന്‍ മുസ്്‌ലിയാര്‍, മുഹമ്മദ് ഷാഫി പല്ലന, മുഹമ്മദ് ഹനീഫ ബാഖവി സംസാരിച്ചു.പല്ലന ഉസ്താദ് സ്മരണികയിലേക്ക് ലേഖനങ്ങളും കുറിപ്പുകളും അയക്കുന്നവര്‍ ഈ മാസം 30ന് മുമ്പായി ജനറല്‍സെക്രട്ടറി, പല്ലന ഉസ്താദ് ദഅ്‌വ ഫൗണ്ടേഷന്‍, പുത്തന്‍പള്ളി മഹല്ല്, ലജ്‌നത്ത് വാര്‍ഡ്, ആലപ്പുഴ എന്ന വിലാസത്തില്‍ എത്തിക്കണം. 889141279 എന്ന നമ്പറില്‍ വാട്ട്‌സ് ആപ്പായും അയക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446726056, 8891434660 നമ്പറുകളില്‍ ബന്ധപ്പെടുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss