|    Oct 15 Mon, 2018 8:35 pm
FLASH NEWS

തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷം തുറന്നിടണം: കക്കാ തൊഴിലാളി യൂനിയന്‍

Published : 11th September 2017 | Posted By: fsq

 

മുഹമ്മ:വേമ്പനാട്ടു കായലിലെ മലിനീകരണം തടയാനും കക്കാ മല്‍സ്യ വംശ വര്‍ധനവിനും തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷം തുറന്നിടണമെന്ന് ആലപ്പി ഡിസ്ട്രിക്റ്റ് കക്കാ തൊഴിലാളി യൂനിയന്‍ (സിഐടിയു) എട്ടാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മല്ലി കക്കാ വാരി നശിപ്പിക്കുന്നതിനെതിരേ കര്‍ശന പരിശോധനയും നടപടിയും സ്വീകരിക്കുക. കക്കാ വ്യവസായ മേഖലയില്‍ ആധുനിക വല്‍ക്കരണം നടപ്പാക്കുക,കായല്‍ മലിനീകരണം തടയാന്‍ ബോധവല്‍ക്കരണവും നിയമ നടപടിയും സ്വീകരിക്കുക,കക്കാ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി നടപ്പാക്കുക, കക്കാ വ്യവസായത്തെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. കെ എന്‍ മാധവന്‍ നഗറില്‍(ഗൗരി നന്ദനം ഓഡിറ്റോറിയം)ചേര്‍ന്ന സമ്മേളനത്തിന് മുന്നോടിയായി യൂനിയന്‍ പ്രസിഡന്റ് പി എസ് ഷാജി പതാക ഉയര്‍ത്തി. പി എന്‍ ദാസന്‍ രക്തസാക്ഷി പ്രമേയവും കെ എന്‍ ബാഹുലേയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി എന്‍ പത്മലോചനന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ.ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടു കായലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. കായലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഇനിയും നീക്കം ചെയ്തില്ലെങ്കില്‍ കക്കയുടെയും മല്‍സ്യത്തിന്റെയും നിലനില്‍പ്പ് അസാധ്യമാണ്. കക്കാവ്യവസായ സംഘങ്ങള്‍ മുന്നോട്ടുവന്ന്  മാലിന്യങ്ങള്‍ നീക്കം ചെയ്യണം.കക്കയുടെ വിഭവ ശോഷണത്തെ തടയുന്നതിന് കര്‍മപരിപാടി വേണം.കക്കാ ലഭ്യതയില്ലാത്ത പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത് ഇവയുടെ പ്രജനന കേന്ദ്രമാക്കണം. കൂടാതെ പരിമിതമായെങ്കിലും ലഭിക്കുന്ന കക്കാ ശാസ്ത്രീയമായി സംസ്‌കരിച്ച് ഉയര്‍ന്ന വിലയ്ക്ക് ബ്രാന്റഡ് ഉല്‍പ്പന്നമായി വില്‍ക്കണം.  മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചും കക്കാമേഖലയെ രക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.പി എസ് ഷാജി അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ സെക്രട്ടറി എന്‍ പി സ്‌നേഹജന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി കെ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് സി ഡി തങ്കപ്പന്‍ സംസാരിച്ചു. യൂനിയന്‍ ജില്ലാ പ്രസിഡന്റായി അഡ്വ:പി എസ് ഷാജിയെയും ജനറല്‍ സെക്രട്ടറിയായി സി കെ സുരേന്ദ്രനെയും സമ്മേളനം ത്ിരഞ്ഞെടുത്തു. പി എന്‍ ദാസന്‍,കെ എന്‍ ബാഹുലേയന്‍,സി ഡി തങ്കപ്പന്‍,കെ കെ വേലായുധന്‍,എ ആര്‍ ആന്റണി,പി കെ പുരുഷോത്തമന്‍,പി കെ ചന്ദ്രിക(വൈസ് പ്രസിഡന്റുമാര്‍),പി വി മുരളീധരന്‍,കെ പി സോമന്‍(ജോ:സെക്രട്ടറിമാര്‍),കെ എസ് ദാമോദരന്‍(ട്രഷറര്‍).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss