|    Jan 19 Thu, 2017 9:52 am

തണ്ണീര്‍ത്തടങ്ങളും തടാകങ്ങളും സംരക്ഷിക്കാന്‍ പ്രത്യേക കര്‍മപദ്ധതി

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള തണ്ണീര്‍ത്തടങ്ങളും തടാകങ്ങളും സംരക്ഷിക്കുന്നതിന് പ്രത്യേക കര്‍മപദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ജലസംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിന് ജലപരിപാലന പദ്ധതിയും നടപ്പാക്കും. തണ്ണീര്‍ത്തട അതോറിറ്റി രൂപീകരിച്ചാണ് ജലസംരക്ഷണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. നിശ്ചിത ഇടവേളകളില്‍ ജലത്തിന്റെ ഗുണനിലവാരപരിശോധനയും ജലസ്രോതസ്സുകളുടെ പരിശോധനകളും നടത്തുന്നുണ്ടെന്നും കോവൂര്‍ കുഞ്ഞുമോന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ സംരക്ഷണത്തിന് സ്റ്റാറ്റിയൂട്ടറി അതോറിറ്റി രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. കായലുകളുടെ സംരക്ഷണത്തിനായി 268 കോടിയുടെ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക