|    Jan 22 Sun, 2017 9:47 pm
FLASH NEWS

തണ്ണീര്‍ത്തടങ്ങളിലെ നിര്‍മാണം; പാരിസ്ഥിതികാഘാത നിര്‍ണയം നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെടും

Published : 2nd October 2016 | Posted By: SMR

തിരുവനന്തപുരം: തണ്ണീര്‍തടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ പാരിസ്ഥിതികാഘാത നിര്‍ണയം നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനുള്ള കരട് നിര്‍ദേശങ്ങളില്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തണ്ണീര്‍ത്തടത്തിന് നാശംവരുത്തുന്ന പ്രവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കാനും കടുത്ത പിഴ ഈടാക്കാനുമുള്ള വ്യവസ്ഥ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നതും പൊതുനിര്‍ദേശങ്ങളില്‍പ്പെടും. തണ്ണീര്‍ത്തട ചട്ടം 2016 തയാറാക്കുന്നതിന് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി പൊതുനിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവച്ചത്.
2010ലെ ചട്ടപ്രകാരം കേന്ദ്ര തണ്ണീര്‍തട അതോറിറ്റിയാണ് ഉണ്ടായിരുന്നത്. എന്നാല്‍, 2016ലെ കരട് ചട്ടത്തില്‍ മുഖ്യമന്ത്രിയോ പരിസ്ഥിതി ചുമതലയുള്ള മന്ത്രിയോ അധ്യക്ഷനായ സംസ്ഥാന തണ്ണീര്‍തട അതോറിറ്റിക്കാണ് തണ്ണീര്‍തടങ്ങളുടെ സംരക്ഷണവും പരിപാലനവും ഉള്‍പ്പെടെയുള്ള ചുമതലകള്‍ നല്‍കിയിരിക്കുന്നത്. തണ്ണീര്‍ത്തടങ്ങള്‍ നോട്ടിഫൈ ചെയ്യാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിനാണ്. ഈ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും അംഗീകരിച്ചു.
2016ലെ കരട്ചട്ടത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ ബുദ്ധിപരമായും വിവേചന ബുദ്ധിയോടും അവയുടെ പാരിസ്ഥിതികഘടനയില്‍ ആഘാതമേല്‍പിക്കാതെ പരിപാലിക്കപ്പെടണമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെടാനും തണ്ണീര്‍ത്തടങ്ങളുടെ നാശത്തിനും ഇടയാക്കുമെന്നതിനാല്‍ വ്യക്തമായ വ്യവസ്ഥകള്‍ വേണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേ തണ്ണീര്‍ത്തട അതോറിറ്റിയുടെ തീരുമാനം ഹരിത ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ 2016ലെ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക