|    Apr 24 Mon, 2017 8:48 pm
FLASH NEWS

തണ്ണീര്‍ത്തടം നികത്തി വിദ്യാഭ്യാസ കോംപ്ലക്‌സ് ; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

Published : 31st October 2016 | Posted By: SMR

കോഴിക്കോട്: തോട്ടില്‍പീടിക-മമ്മിളിത്താഴം പ്രദേശത്തെ തണ്ണീര്‍ത്തടങ്ങളും കൃഷിഭൂമിയും ജനവാസ മേഖലയും ഉള്‍പ്പെട്ട 25 ഏക്കര്‍ സ്ഥലത്ത് വിദ്യഭ്യാസ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത്.കോര്‍പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാനിലാണ് ഈ സ്ഥലത്ത് വിദ്യഭ്യാസ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് സ്ഥലം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.ഇത് സ്ഥാപിക്കുന്നതോടെ സമീപപ്രദേശങ്ങളിലെ കിണറുകള്‍ വറ്റും. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടും. 125 കുടുംബങ്ങള്‍ വഴിയാധാരമാവും. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം കുറ്റപ്പെടുത്തി. യോഗം തണ്ണീര്‍ത്തട സംരക്ഷണ സമിതിക്കു രൂപംനല്‍കി.വാര്‍ഡ് കൗണ്‍സിലര്‍ ഇ പ്രശാന്ത്കുമാര്‍ അധ്യക്ഷതവഹിച്ചു. ടി കെ വേണു, പി ടി ജനാര്‍ദ്ദനന്‍, പി വിശ്വനാഥന്‍, സി കെ പ്രകാശന്‍, പി സദാനന്ദന്‍, ടി കെ മോഹനന്‍, പി ടി സതീഷന്‍, വി പി ബാലകൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day