|    Jan 23 Mon, 2017 4:01 pm

തണുത്ത മീന്‍ കറിയില്‍ നിന്നും പുക ;കാരണം അറിയാതെ കുടുംബം

Published : 26th September 2016 | Posted By: mi.ptk

01

മൂവാറ്റുപുഴ: തണുത്ത മീന്‍ കറിയില്‍ നിന്നും പുക പൊങ്ങുന്നത് കൗതകത്തോടെയും അല്പം ഭയത്തോടെയുമാണ് കൊച്ചുപറമ്പില്‍ സലീം ഇബ്രാഹീമും കുടുംബവും കാണുന്നത്. ശനിയാഴ്ച രാവിലെ വാങ്ങിയ ചാള ഇബ്രാഹിമിന്റെ ഭാര്യ ബീവി കറിവച്ചു. ഇത് ഉച്ചക്ക് കൂട്ടുകയും ചെയ്തു. എന്നാല്‍ വൈകിട്ടായിട്ടും ചൂടാക്കാതെ മീന്‍കറിയില്‍ നിന്നും പുക വരുന്നത് വീട്ടുകാരെ അത്ഭുതപ്പെടുത്തി. ആദ്യമൊന്നും ഇവര്‍ അതത്ര കാര്യമാക്കിയില്ലെങ്കിലും ഞായറാഴ്ച രാവിലെയായിട്ടും മീന്‍കറിയില്‍ നിന്നും പുക ഉയരുന്നത് നില്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ ഭയന്നു. പിന്നീട് പഞ്ചായത്തംഗം നസീമ സുനിലിനെ വിവരമറിയിച്ചു. ഇതോടെ തണുത്ത മീന്‍കറിയില്‍ നിന്ന് പുക വരുന്നത് കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുതല്‍ കലക്ടര്‍ വരെയുള്ളവരെ വിവരമറിയിക്കുകയും ചെയ്തു. വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവമായിട്ടും മീന്‍ കറി സൂക്ഷിക്കണമെന്നും തിങ്കളാഴ്ച രാവിലെ എത്താമെന്നുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
മീന്‍ കേടാകാത്തിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനഫലമായാണ് തണുത്ത മീന്‍ കറിയില്‍ നിന്നും ആവി വരുന്നതെന്നാണ് സൂചന. എന്നാല്‍ മീന്‍ കറി കഴിച്ച കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 658 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക