|    Nov 21 Wed, 2018 12:05 pm
FLASH NEWS

തണല്‍മരത്തിന്റെ കൊമ്പുകള്‍ ആശുപത്രി കെട്ടിടങ്ങള്‍ക്കു ഭീഷണിയാവുന്നു

Published : 13th June 2017 | Posted By: fsq

 

വൈക്കം: തണല്‍മരത്തിന്റെ കൊമ്പുകള്‍ ആശുപത്രി കെട്ടിടങ്ങള്‍ക്കു ഭീഷണിയാവുന്നു. താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ വേമ്പനാട്ട് കായലിനോടു ചേര്‍ന്നു വളര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍മരങ്ങള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മരത്തിന്റെ അടിഭാഗത്ത് മണ്ണുമാറി ചുവടുകള്‍ വേരുകളുടെ ബലത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. ആശുപത്രി മോര്‍ച്ചറിയുടെ സമീപത്തു നിന്ന് പഴക്കം ചെന്ന മരച്ചില്ലകള്‍ കാറ്റിലും മഴയിലും ഒടിഞ്ഞുവീണാല്‍ മോര്‍ച്ചറി തകരുമെന്ന അവസ്ഥയിലാണ്. മറ്റ് വാര്‍ഡുകളുടെയും ഗതി ഇതുതന്നെ. നദീതീര സംരക്ഷണ നിയമം പാലിക്കാതെ നിര്‍മിച്ച ആശുപത്രി കോമ്പൗണ്ടിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഈ മരച്ചില്ലകള്‍ ഭീഷണിയാണ്.  മോര്‍ച്ചറി കെട്ടിടത്തിന്റെ മുകളില്‍ ഒരു ചെറിയ കമ്പു വീണാല്‍ പോലും തകരാവുന്ന നിലയിലാണ്. എംപി ഫണ്ട് അനുവദിച്ചെങ്കിലും പുനര്‍നിര്‍മിക്കാന്‍ പറ്റാത്ത നിയമ വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ് മോര്‍ച്ചറി. രാത്രികാലങ്ങളില്‍ വാര്‍ഡിലുള്ളവര്‍ക്കു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. മരച്ചില്ലകള്‍ വളര്‍ന്നു പന്തലിച്ച് ഈ ഭാഗമാകെ ഇരുട്ടിലാണ്. അത്യാവശ്യത്തിനു പോലും വെളിച്ചമില്ലാത്ത അവസ്ഥയാണ്. ആശുപത്രിയോടു ചേര്‍ന്ന് കായല്‍ തീരം മുഴുവന്‍ കാടും പുല്ലുകളും വളര്‍ന്നുനില്‍ക്കുകയാണ്. ഈ ഭാഗത്ത് രാത്രി കാലങ്ങളില്‍ ഇഴജന്തുക്കളെ പേടിച്ച് രോഗികള്‍ ആരുംതന്നെ പുറത്തിറങ്ങാറില്ല. മരച്ചില്ലകള്‍ വീണു കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടി മരച്ചില്ലകള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss