|    Jul 16 Mon, 2018 2:35 pm
FLASH NEWS

തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന്

Published : 14th September 2017 | Posted By: fsq

 

കഞ്ചിക്കോട്: നഗരത്തിലും പരിസരങ്ങളിലും തട്ടുകടകളും ചായക്കടകളും പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെ. വൃത്തിഹീനമായ സാഹചര്യങ്ങളിലും നിയമങ്ങള്‍ കാറ്റില്‍പറത്തിയും പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥ പരിശോധനകള്‍ പ്രഹസനമാണെന്ന് ആരോപണം ഉയരന്നു. അഴുക്കുചാലുകള്‍ക്ക് മുകളിലും വൃത്തിയില്ലാത്ത സ്ഥലങ്ങളിലുമാണ് നഗരത്തിലെ പല തട്ടുകടകളും പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല പ്ലാസ്റ്റിക് നിരോധനമുള്ള നഗരത്തില്‍ പ്ലാസ്റ്റിക് പേപ്പറുകളും തട്ടുകടകളില്‍ ഉപയോഗിക്കുന്നു. തിളപ്പിക്കാതെയുള്ള വെള്ളമാണ് മിക്കകടകളിലും കുടിക്കാന്‍ കൊടുക്കുന്നത്. ബാക്കിയാവുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും കുഴച്ചുവെച്ച മാവും ദോശമാവുമൊക്കെ മിക്കയിടത്തും ഉപയോഗിക്കുന്നുണ്ടെന്നും പരാതിയുണ്ട്. വൈകുന്നേരങ്ങളില്‍ കൂണുപോലെ പൊന്തുന്ന തട്ടുകടകളില്‍ പലതിനും ആരോഗ്യ വകുപ്പിന്റെ അനുമതിയോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ ഒന്നും ഇല്ല. സ്റ്റീല്‍, ഫൈബര്‍ പ്ലേറ്റുകളില്‍ പ്ലാസ്റ്റിക് പേപ്പറുകള്‍ വെച്ചാണ്് ഭക്ഷണം നല്‍കുന്നത്. മാത്രമല്ല ഇഡ്ഡലി വേവിക്കാന്‍ മിക്കയിടത്തും ഇഡ്ഡലിത്തട്ടുകളില്‍ തുണിക്ക് പകരം ഇപ്പോള്‍ ഇത്തരത്തില്‍ പ്ലാസ്റ്റിക് പേപ്പറുകളാണുപയോഗിക്കുന്നത്. വ്യാപകമായി അജിനോമോട്ട പോലുള്ള പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതും വ്യാപകമാണ്. രാത്രികാലങ്ങളില്‍ ഭക്ഷണ ശുചിത്വ പരിശോധന നടത്താനുള്ള സംവിധാനമില്ലാത്തതാണ് ഇത്തരത്തില്‍ അനധികൃത തട്ടുകടകളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ കാരണം. പകല്‍ സമയത്ത് സാധന സാമഗ്രികള്‍ ഉന്തുവണ്ടികളിലാക്കി പലയിടങ്ങളില്‍ കൊണ്ടു നിര്‍ത്തുന്നതിനാല്‍ ഇവരുടെ ഉടമസ്ഥരെ കണ്ടെത്തുകയും പ്രയാസമാണ്. നിയമങ്ങളെയും ഉദ്യോഗസ്ഥ പരിശോധനകളെയും കാറ്റില്‍പറത്തി ഇത്തരത്തില്‍ ഭക്ഷണം തേടിയെത്തുന്ന സാധാരണക്കാര്‍ക്ക് വിഷം വിളമ്പുന്ന അനധികൃത ഭക്ഷണശാലകള്‍ക്കെതിരെയും തട്ടുകടകള്‍ക്കെതിരെയും ഉദ്യോഗസ്ഥ നടപടികള്‍ പ്രഹസനമാവുന്നത് സാധാരണക്കാരായ ജനങ്ങളെ ഭാവിയില്‍ മാരകരോഗികളാക്കി മാറ്റുമെന്നതില്‍ സംശയമില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss