|    Nov 17 Sat, 2018 4:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തട്ടിപ്പ്; വ്യാജ പാസ്റ്റര്‍ അറസ്റ്റില്‍

Published : 8th August 2018 | Posted By: kasim kzm

പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ വ്യാജ പാസ്റ്റര്‍ അറസ്റ്റില്‍. തൃശൂര്‍ നെട്ടിശ്ശേരി പുളിപ്പറമ്പില്‍ വീട്ടില്‍ ഉണ്ണി ജെയിംസ് എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ നായര്‍ (52) ആണ് അറസ്റ്റിലായത്. ആസ്‌ത്രേലിയ കാര്‍ണിവല്‍ ക്രൂയിസ് ഷിപ്‌സിലേക്ക് പ്രതിമാസം 3.5 ലക്ഷം ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ചെങ്ങന്നൂര്‍, തിരുവല്ല, കവിയൂര്‍, മൂവാറ്റുപുഴ സ്വദേശികളായ പലരില്‍ നിന്നും ആറുലക്ഷം മുതല്‍ 15 ലക്ഷം വരെ ഇയാള്‍ തട്ടിയെടുത്തു. അക്കൗണ്ടിലേക്കു തുക നിക്ഷേപിപ്പിച്ചശേഷം വിസ നല്‍കാതെ മുങ്ങുകയാണ് പതിവ്. ഇത്തരത്തില്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss