|    Oct 15 Mon, 2018 9:03 pm
FLASH NEWS

തട്ടിപ്പ് നടത്തിയ യുവതിയും കൂട്ടാളികളും പിടിയില്‍

Published : 16th September 2017 | Posted By: fsq

 

ചാത്തന്നൂര്‍: ഡോക്ടര്‍, കാമുകി, ഭാര്യ തുടങ്ങിയ വേഷങ്ങളില്‍ നിരവധി പേരെ വലയില്‍ വീഴ്ത്തി പണം തട്ടിയ യുവതിയെയും കൂട്ടാളികളെയും പാരിപ്പള്ളി പോലിസ് പിടികൂടി. കൊട്ടിയം തഴുത്തല ഇബി മന്‍സിലില്‍ ഇബിഇബ്രാഹിം എന്ന നിയ(32), കൂട്ടാളികളായ കിളിമാനൂര്‍ പാപ്പാല പുത്തന്‍വീട്ടില്‍ വിദ്യ(25), ഇടവ വെണ്‍കുളം ജിജിഎന്‍ മന്ദിരത്തില്‍ വിജയകുമാര്‍(58) എന്നിവരാണ് പിടിയിലായത്. പാരിപ്പള്ളി മടത്തറ റോഡിലെ വ്യാപാരസ്ഥാപന ഉടമയായ അബ്ദുള്‍കബീറിന്റെ പരാതിയിലാണ് ഇവര്‍ പിടിയിലായത്. നിയ ഡോക്ടര്‍ ചമഞ്ഞ് അബ്ദുള്‍കബീറിനെ സമീപിച്ച് ബ്യൂട്ടിലേസര്‍ ട്രീറ്റ്‌മെന്റ് സ്ഥാപനം നടത്തുന്നതിനായി കെട്ടിടം ആവശ്യപ്പെടുകയും ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. ലേസര്‍ മെഷീന്‍സ്ഥാപിക്കാനായി പരാതിക്കാരനില്‍ നിന്ന് എട്ട് ലക്ഷം കൈക്കലാക്കുകയും നഴ്‌സ് എന്ന് പരിചയപ്പെടുത്തിയ വിദ്യ വഴി ഒരു ലക്ഷവും കൈപ്പറ്റുകയായിരുന്നു. തുടര്‍ന്ന് പണം ആവശ്യപ്പെട്ടാല്‍ മൂവരുമൊത്തുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് യുവതികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അബ്ദുള്‍ കബീര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് പ്രതികള്‍ വലയിലായത്. പരാതിക്കാരന്റെ സുഹൃത്തും മൂന്നാം പ്രതിയുമായ വിജയനാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇബിക്ക് തിരുവനന്തപുരം, കായംകുളം, കൊല്ലം, കോട്ടയം, ചാത്തന്നൂര്‍, വഞ്ചിയൂര്‍ സ്‌റ്റേഷനുകളില്‍ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. വിദ്യ പേട്ട സ്‌റ്റേഷനിലെ മോഷണകേസിലെ പ്രതിയാണ്. ജയിലില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ആഡംബരജീവിതം നയിച്ച നിയയുടെ വീട്ടില്‍ പോലിസ് നടത്തിയ പരിശോധനയില്‍ നിരവധി ബാങ്ക് പാസ് ബുക്കുകള്‍, ലാപ്‌ടോപ്പ്, പെന്‍െ്രെഡവുകള്‍ എന്നിവ പോലിസ് കണ്ടെടുത്തു. കിളിമാനൂര്‍ സ്വദേശിയായ വിദ്യ ആദ്യവിവാഹം മറച്ചുവച്ച് മാവേലിക്കര സ്വദേശിയുമൊത്ത് ജീവിക്കുന്നതിനിടെയാണ് പിടിയിലായത്. ചാത്തന്നൂര്‍ എസിപി ജവഹര്‍ജനാര്‍ദ്, പരവൂര്‍ സിഐ ഷെരീഫ്, പാരിപ്പള്ളി എസ്‌ഐ രാജേഷ്, എസ്‌ഐ വാമദേവന്‍, എഎസ്‌ഐ ഷാജി, എസിപിഒമാരായ സാബുലാല്‍, പ്രസന്നന്‍, നൗഷാദ് അഖിലേഷ്, വനിതാ സിപിഒ മാരായ ഷീജ, ശോഭകുമാരി, ആര്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് പരവൂര്‍ കോടതിയില്‍ ഹാജരാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss