|    Aug 17 Thu, 2017 11:15 am
FLASH NEWS
Home   >  Pravasi  >  Gulf  >  

തട്ടിപ്പ് കേസില്‍ മലയാളിക്ക് ഒരു വര്‍ഷം തടവ്

Published : 2nd August 2017 | Posted By: shins

ഉമ്മുല്‍ ഖുവൈന്‍:  പത്രത്തില്‍  പരസ്യം നല്‍കി റസ്റ്റാറണ്ട് വില്‍പ്പനക്കുണ്ടെന്ന് അറിയിച്ച് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ തൃശ്ശൂര്‍ സ്വദേശി രായംമരക്കാര്‍ വീട്ടില്‍ നൗഷാദിനെ ഉമ്മുല്‍ ഖുവൈന്‍ ക്രിമിനല്‍ കോടതി ഒരു  വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. അല്‍ സലാമ പ്രദേശത്തുള്ള തന്റെ ഉടമസ്ഥതയിലുള്ള അല്‍ അമീന്‍ റസ്റ്റാറണ്ട് വില്‍പ്പനക്കുണ്ടെന്ന് അറിയിച്ച് വിവിധ ആളുകളില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു നൗഷാദ്. അല്‍ അയിനില്‍ ജോലി ചെയ്യുന്ന മലപ്പുറം രണ്ടത്താണി സ്വദേശി അഹമ്മദ് കുട്ടിയുടെയും സുഹൃത്തുക്കളുടേയും കയ്യില്‍ നിന്നും 129,000 ദിര്‍ഹം കൈപ്പറ്റിയ നൗഷാദ് ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ പേരില്‍ നിന്നായി നൗഷാദ് പണം തട്ടിയത് അറിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി ഈസാ അനീസ് മുഖേനെ നൗഷാദിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക