|    Jan 16 Mon, 2017 4:41 pm

തട്ടിപ്പു കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍

Published : 8th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: ചീട്ടുകളി, തട്ടിപ്പു, അടിപിടി കേസിലെ പ്രതി കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കറുകച്ചാല്‍ ശാന്തിപുരം അമ്പാട്ട് വീട്ടില്‍ ആദര്‍ശ് (21) ആണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. കറുകച്ചാല്‍ ഭാഗത്തുനിന്നും കഞ്ചാവ് വലിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്കു കഞ്ചാവ് നല്‍കിയത് ആദര്‍ശാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആദര്‍ശിനെ കഞ്ചാവുമായി പിടികൂടിയത്. മൂന്നു വര്‍ഷത്തിലധികമായി കഞ്ചാവ് കച്ചവടത്തില്‍ ഏര്‍പ്പെട്ട ഇയാളെ പിടികൂടിയതോടെ ഈ കച്ചവടവുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ്. ആവശ്യക്കാര്‍ ഇയാളുടെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ പല സ്ഥലങ്ങളിലായി വിളിച്ചുവരുത്തി എക്‌സൈസോ പോലിസോ പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം പണം കൈപ്പറ്റുകയും പിന്നീട് കഞ്ചാവ് നല്‍കുകയാണ് പതിവ്. ഇയാള്‍ക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിക്കുന്നതെന്നുള്ള സൂചന എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. താമസിയാതെ ഇവരെ പിടികൂടുമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍ സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ആര്‍ കെ രാജീവ്, എ എസ് ഉണ്ണിക്കൃഷ്ണന്‍, ബിനോയ് കെ മാത്യു, എം എസ് അജിത്ത്, രതീഷ് കെ നാണു, എ ഷിജു, ഇ സന്തോഷ് റെയ്ഡില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക