|    Feb 24 Fri, 2017 12:39 am

തട്ടിപ്പുസംഘങ്ങള്‍ക്കെതിരേ ജനകീയപ്രതിരോധം തീര്‍ക്കാന്‍ വ്യാപാരികള്‍

Published : 23rd November 2016 | Posted By: SMR

മാവൂര്‍:പിടിച്ചുപറി, തട്ടിക്കൊണ്ടുപോവല്‍, കൊലപാതകം തുടങ്ങിയ അക്രമങ്ങള്‍ക്ക് പിറകില്‍ വ്യാജ യാചകരും നടന്നുവില്‍പ്പനക്കാരുമാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ജനകീയ കൂട്ടായ്മ. വ്യാപാരി വ്യവസായി ഏകോപനസമിതി മാവൂര്‍ യൂനിറ്റ് മുന്‍കൈയെടുത്താണ് ഇതിനു തുടക്കമിട്ടത്. പ്രദേശത്തെ മുഴുവന്‍ റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളെയും സംഘടിപ്പിച്ച് ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചു. ഓരോ പ്രദേശത്തും ഇതരസംസ്ഥാനക്കാരുള്‍പ്പെടെയുള്ള യാചകരെയും നടന്നുവില്‍പ്പനക്കാരേയും നിരോധിക്കണമെന്നുള്ള ഫ്‌ളെക്‌സ് സ്ഥാപിച്ച് പ്രചരണം നടത്തും. ഫ്‌ളെക്‌സ് വിതരണ ഉദ്ഘാടനം വ്യാപാരിവ്യവസായി ഏകോപനസമിതി മണ്ഡലം വൈസ് പ്രസിഡന്റ് നാസര്‍ മാവൂരാന്‍ നിര്‍വഹിച്ചു. മൈത്രി റസിഡന്‍സ് അസോസിയേഷന് വേണ്ടി സി പി ബാബുരാജ് ഏറ്റുവാങ്ങി. നിലവാരും കുറഞ്ഞതും വ്യാജവുമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വീട്ടുകാര്‍ വഞ്ചിതരാവരുതെന്നും മോഷ്ടാക്കളും പിടിച്ചുപറിക്കാരും വീട്ടിലേക്ക് കടക്കാന്‍ അവസരമൊരുക്കരുതെന്നും ആവശ്യപ്പെട്ടു. യൂനിറ്റ് ജോയിന്റ് സെക്രട്ടറി ഉസ്മാന്‍ മാവൂര്‍, മോഹന്‍ദാസ്, സഅദ് മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക