|    Apr 22 Sun, 2018 11:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തട്ടിപ്പുകേസ് പ്രതി രക്ഷപ്പെട്ട സംഭവം: രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 29th June 2016 | Posted By: SMR

കോഴിക്കോട്: വിസ തട്ടിപ്പ്‌കേസിലെ പ്രതി കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട സംഭവത്തില്‍ കോഴിക്കോട് എ ആര്‍ ക്യാംപിലെ രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വിസ വാഗ്ദാനംചെയ്തു നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അബ്ദുസ്സലാമിന് അകമ്പടി പോയ രൂപേഷ്, സുരേഷ് എന്നീ പോലിസുകാരെയാണ് സിറ്റി പോലിസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നതിനിടെയാണു പ്രതി ട്രെയിനില്‍ നിന്നു രക്ഷപ്പെട്ടത്.
ആലപ്പുഴ സ്വദേശിയായ ഇയാള്‍ക്കെതിരേ മഞ്ചേരിയിലും വണ്ടൂരിലും കൊച്ചിയിലുമെല്ലാം കേസുകളുണ്ട്. ഡോക്ടര്‍ ചമഞ്ഞ് ഗള്‍ഫില്‍ തൊഴില്‍ വാഗ്ദാനംചെയ്തു നിരവധി പേരില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരനായിരുന്ന ഇയാള്‍ കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിന്‍ ആലുവ വിട്ട ശേഷം ചാടി രക്ഷപ്പെടുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss