|    Jun 18 Mon, 2018 7:30 am
FLASH NEWS

തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച നാലംഗസംഘത്തെ പിടികൂടി

Published : 7th August 2017 | Posted By: fsq

 

വൈപ്പിന്‍: തെക്കന്‍മാലിപ്പുറത്ത് പാതിരാത്രിയില്‍ ശുചിമുറി മാലിന്യം കൊണ്ടു പോകുന്ന വാഹനത്തിലെത്തിയ സംഘത്തെ ചോദ്യം ചെയ്ത യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച നാലംഗസംഘത്തെ ഞാറക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. പളളുരുത്തി തങ്ങള്‍ നഗര്‍ കണ്ടത്തിപ്പറമ്പില്‍ അജ്മല്‍(28), ഇടക്കൊച്ചി പാമ്പായി മൂല  മൂലങ്കണ്ണി വീട്ടില്‍ സഫറുദ്ദീന്‍(22),സുല്‍ഫിക്കര്‍(22), പൊക്ലാം പറമ്പില്‍ വിശ്വന്‍ (26) എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് തെക്കന്‍മാലിപ്പുറം സ്വദേശിയായ ഷാനവാസിനെയാണ് സംഘം തട്ടിക്കൊണ്ട് പോയത്.   മട്ടാഞ്ചേരി ഭാഗത്ത് വെച്ച് മര്‍ദ്ദിച്ച് അവശനാക്കിയശേഷം    വൈപ്പിനിലേക്ക്  ഒരു  ഓട്ടോയില്‍ കയറ്റി വിടുകയാണ് ചെയ്തതെന്ന് പോലിസ് പറയുന്നു. കാലിനും മറ്റും പരിക്കേറ്റ ഷാനവാസിനെ ആദ്യം  എറണാകുളം ജനറലാശുപത്രിയിലും പിന്നീട് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  ആശുപത്രിയില്‍ എത്തിയ പോലിസ് ഇയാളുടെ മൊഴിയെടുത്തശേഷം തട്ടിക്കൊണ്ട്‌പോയി മര്‍ദ്ദിച്ചതിനു കേസെടുത്തു. പന്നീട് നടന്ന അന്വേഷണത്തില്‍ പള്ളുരുത്തിയില്‍ നിന്നും എസ്‌ഐ ആര്‍ രഗീഷ് കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആശുപത്രിയിലുള്ള പരാതിക്കാരന്റെ മുമ്പില്‍ ഹാജരാക്കി തിരിച്ചറിയല്‍ പരേഡ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എഎസ്‌ഐ സണ്ണി, സീനിയര്‍ സിപിഒ ഷഹീര്‍, റെനില്‍, സിപിഒ മനോജ്, ബിജു എന്നിവരും ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss