|    Jan 23 Mon, 2017 4:01 am
FLASH NEWS

തട്ടിക്കൊണ്ടുപോവല്‍: എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം

Published : 25th August 2016 | Posted By: SMR

നാസിക്: 2012ല്‍ ഉള്ളി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ എട്ടുപേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മൂന്നു പ്രതികളെ തെളിവിന്റെ അഭാവത്തില്‍ വെറുതെവിട്ടു. ശങ്കര്‍ലാല്‍ മുല്‍ജി താക്കയെയാണു തട്ടിക്കൊണ്ടുപോയിരുന്നത്. പ്രതികള്‍ 1,000 രൂപ വീതം പിഴയൊടുക്കണം.
15 കോടിയാണ് അപഹര്‍ത്താക്കള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. താക്കയുടെ സഹോദരനുമായി നടത്തിയ വിലപേശലില്‍ അഞ്ചു കോടിയായി തുക കുറച്ചു. പണം കൈപ്പറ്റാനുള്ള ശ്രമത്തിനിടെയാണ് പോലിസ് വിരിച്ച വലയില്‍ റാഞ്ചികള്‍ വീണത്. പോലിസ് മോചനദ്രവ്യവും ആയുധങ്ങളും പിടിച്ചെടുക്കുകയും താക്കയെ രക്ഷപ്പെടുത്തുകയും ചെയ്തു. കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക