|    Apr 24 Tue, 2018 3:00 am
FLASH NEWS

തട്ടിക്കൊണ്ടുപോവല്‍ അഭ്യൂഹം:നാട്ടുകാരുമായി സംവാദത്തിന് ജനമൈത്രി പോലിസ്

Published : 23rd November 2016 | Posted By: SMR

തിരൂര്‍: വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോവുന്ന സംഘങ്ങ ള്‍ പ്രവര്‍ത്തിക്കുന്നുവെന്ന അഭ്യൂഹങ്ങളുടെ ആശങ്കയകറ്റാന്‍ ജനമൈത്രി പോലിസ് നാട്ടുകാരുമായി സംവദിക്കുന്നു. ചേന്നര വിവിയുപി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ 26ന് വൈകീട്ട് നാല് മണിക്ക് ചേന്നര സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചോളം ഭാഗത്ത് നിന്ന് തട്ടിക്കൊണ്ടുപോവല്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ചേന്നര സ്‌കൂളിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സന്ദേശവും പ്രചരിച്ചു. വാട്‌സ്ആപ്പുകളിലൂടെ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളുമാണ് പ്രചരിച്ചിരുന്നത്. മിക്കതും കെട്ടുകഥയാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ക്ക് പോലിസുമായി സംശയങ്ങളും ആശങ്കകളും പങ്കിടാം. ലഹി വില്‍പന, സാമൂഹിക വിരുദ്ധ സംഘങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികളും നല്‍കാം. ഡിവൈഎസ്പി ബാബു, സിഐ എം കെ ഷാജി, എസ്‌ഐ കെ ആര്‍ രഞ്ജിത് നേതൃത്വം നല്‍കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss