|    Mar 30 Thu, 2017 10:14 pm
FLASH NEWS

തട്ടിക്കൊണ്ടുപോയ മൂന്ന് മഹാരാഷ്ട്രാ വിദ്യാര്‍ത്ഥികളെ നക്‌സലുകള്‍ വിട്ടയച്ചു

Published : 3rd January 2016 | Posted By: swapna en

maharashtra-students-kidnapped_

റായ്പൂര്‍:നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് മഹാരാഷ്ട്രാ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. സൈന്യവും നക്‌സലുകളും തമ്മിലുള്ള സമാധാനചര്‍ച്ചയ്ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന ഭാരത് ജോഡോ ക്യാംപയിന് സൈക്കില്‍ റാലി നടത്തിയ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ദിവസം നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയത്.

പുനെയിലെ മൂന്ന് വിദ്യാര്‍ത്ഥികളായ ആദര്‍ശ് പാട്ടീല്‍, വില്ലാസ് വാല്‍ക്കെ, ശ്രീകൃഷ്ണ ശെവാലേ എന്നിവരെയാണ്  തട്ടിക്കൊണ്ടുപോയത്. ചത്തിസ്ഗഡിലെ ബിജാപൂര്‍ പ്രദേശത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

മഹാരാഷ്ട്രയുടെ അതിര്‍ത്തി പ്രദേശമാണ് ബിജാപൂര്‍. വനപ്രദേശത്ത് നി്ന്നാണ് ഇവരെ കാണാതായത്.  കഴിഞ്ഞ 20നാണ് ഇവരുടെ സൈക്കിള്‍ റാലി തുടങ്ങിയത്. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി നക്‌സലുകളുടെ യാതൊരു സ്ഥിരീകരണം വന്നിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day