|    Jul 20 Fri, 2018 8:14 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍

Published : 23rd September 2017 | Posted By: fsq

 

ബംഗളൂരു: പത്തു ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകന്‍  ശരത് കുമാര്‍ (19) ആണ് കൊല്ലപ്പെട്ടത്. ശരത്തിന്റെ അഴുകിയ മൃതദേഹം ബംഗളൂരു നഗരപ്രാന്തത്തിലെ രമോഹള്ളി തടാകത്തിനു സമീപം മറവു ചെയ്ത നിലയിലാണ് കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് അടക്കം നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെക്കുറിച്ചുള്ള  വിവരങ്ങള്‍ പോലിസ് വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം കാണപ്പെട്ട സ്ഥലത്തിനടുത്ത് ശരത്തിന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. തങ്ങള്‍ പിടിക്കപ്പെടുമെന്ന ഭയംകൊണ്ടാവാം അപഹര്‍ത്താക്കള്‍ കൊലപാതകം നടത്തിയതെന്നാണ് പോലിസ് സംശയിക്കുന്നത്. ഈ മാസം 12നാണ് ശരത് ഉള്ളാളിലെ വസതിയില്‍ നിന്ന് പുറത്തുപോയത്. രാത്രി വൈകിയും തിരിച്ചെത്താത്തതിനെതുടര്‍ന്ന് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു ദിവസത്തിനുശേഷം വീട്ടുകാര്‍ക്ക് ശരത്തിന്റെ വാട്‌സ് ആപ്പ് വീഡിയോ സന്ദേശം ലഭിച്ചു. മോചനദ്രവ്യം നല്‍കാന്‍ 50 ലക്ഷം കരുതണമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പോലിസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഓട്ടോമൊബീല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണു ശരത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss