|    Jan 17 Tue, 2017 8:14 am
FLASH NEWS

തട്ടിക്കൊണ്ടുപോയ പുരോഹിതനെ രക്ഷപ്പെടുത്തി

Published : 2nd June 2016 | Posted By: SMR

ഊട്ടി: എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയ മലയാളി ക്രിസ്ത്യന്‍ പുരോഹിതനെ പോലിസ് രക്ഷപ്പെടുത്തി. റാഞ്ചികളുടെ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിയായ ഫാദര്‍ ജോസഫ് ജോര്‍ജിനെയാണു രണ്ടുദിവസം മുമ്പ് തട്ടിക്കൊണ്ടുപോയത്. ഫാദറെ വിട്ടയക്കാന്‍ 10 ലക്ഷം രൂപയാണ് അപഹര്‍ത്താക്കള്‍ ആവശ്യപ്പെട്ടത്. ആസൈ തമ്പി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫാദറെ ഊട്ടിയില്‍ നിന്ന് ഗൂഡല്ലൂരിലേക്ക് തട്ടിക്കൊണ്ടുപോയത്.
അറിയപ്പെടാത്ത രാഷ്ട്രീയ കക്ഷിയായ മക്കള്‍ തമിഴ് ദേശത്തിലെ അംഗങ്ങളാണ് സംഘത്തില്‍പ്പെട്ടവര്‍. 10ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബന്ധുക്കള്‍ വിവരം മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ അറിയിച്ചു. പോലിസിന്റെ നിര്‍ദേശപ്രകാരം ഗൂഡല്ലൂരില്‍വച്ച് പണം കൈമാറുമ്പോള്‍ റാഞ്ചികളെ പോലിസ് കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഫാദറെ രക്ഷപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക