|    May 24 Wed, 2017 12:33 am
FLASH NEWS

തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമം: യുവാവ് പിടിയില്‍

Published : 29th July 2016 | Posted By: SMR

കൊച്ചി: റോഡിലൂടെ ബന്ധുവുമൊന്നിച്ചു നടന്നുപോവുകയായിരുന്ന യുവതിയെ ബലമായി കാറില്‍കയറ്റി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പാലോട് സ്വദേശി കള്ളിപ്പാറ ദേശത്ത് സുനില്‍ ഭവനില്‍ സുനില്‍കുമാര്‍(24)ആണ് പോലിസ് പിടിയിലായത്.
ഈ മാസം 25ന് രാത്രി പത്തിന് ഗോശ്രീ റോഡിലൂടെ ബന്ധുവായ യുവാവുമൊന്നിച്ചു ഞാറയ്ക്കല്‍ ഭാഗത്തുള്ള വീട്ടിലേക്കു നടന്നുപോവുകയായിരുന്ന ഇവരെ ഈ സമയം കാറില്‍ എത്തിയ സുനില്‍കുമാര്‍ തടഞ്ഞുനിര്‍ത്തിയശേഷം അസമയത്ത് അതുവഴി നടന്നുപോവുന്നതിനെ ചോദ്യം ചെയ്തു.
താന്‍ പോലിസ് ഉദ്യോഗസ്ഥനാണെന്നുപറഞ്ഞ് ഇരുവരെയും ഭീഷണിപ്പെടുത്തി സ്റ്റേഷനിലേക്ക് പോവാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയശേഷം വഴിക്കുവച്ച് യുവാവിനെ ഇറക്കിവിട്ടു. തുടര്‍ന്ന് കാറില്‍ യുവതിയുമായി ഇയാള്‍ കുറെദൂരം മുന്നോട്ടുപോയശേഷം റോഡില്‍ കാറില്‍വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി ബഹളംവച്ചതിനെത്തുടര്‍ന്ന് രാത്രി റോഡില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. യുവതിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ പോലിസ് സിഐ ജി ഡി വിജയകുമാറിന്റെ നേതത്വത്തിലുള്ളസംഘം  രണ്ടുദിവസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day