|    May 27 Sat, 2017 9:11 pm
FLASH NEWS

തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടികളെ പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

കോഴിക്കോട്: ഗവ. ചില്‍ഡ്രന്‍സ് ഹോം അന്തേവാസികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍. ഈ മാസം നാലിന് കാണാതായ 15, 16 വയസുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച മൂന്നു പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മലപ്പുറം മോയങ്ങാടി കുറ്റിപ്പുറത്തൊടി കെ ടി മുഹമ്മദ് ഷാഫി (24), ചേലക്കുന്ന് കല്ലാര്‍മംഗലം മൈലന്‍പാടന്‍ ഹൗസില്‍ എം നൗഷാദ് (29), പുന്നത്തല കൊല്ലര്‍കുഴിയില്‍ കെ ഷിഹാബുദ്ദീന്‍ (24) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മലമുകളിലെ ചെങ്കല്‍ ക്വോറിയില്‍ ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പോക്‌സോ നിയമവും ചുമത്തിയിട്ടുണ്ട്. പ്രതികളെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day