|    Oct 19 Thu, 2017 9:49 pm
FLASH NEWS
Home   >  News now   >  

സസ്‌പെന്‍ഷനിലായ ഡിവൈഎസ്പി ആത്മഹത്യചെയ്തു

Published : 5th July 2016 | Posted By: sdq

ബംഗളൂരു: സസ്‌പെന്‍ഷനിലായ ചിക്കമംഗലൂരു ഡിവൈഎസ്പി കലപ്പ ഹാന്‍ഡിബാഗ് ആത്മഹത്യചെയ്തു. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഉള്‍പ്പെട്ടതിനാണ് ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോയ കേസില്‍് ഇദ്ദേഹം ഉള്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ മുരഗോഡു ഗ്രാമത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക