|    Jul 28 Fri, 2017 4:23 am
FLASH NEWS

തട്ടമിട്ട പെണ്ണിനെ ഭീകരതയുടെ ചിഹ്നമാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണം: എംജിഎം

Published : 21st March 2017 | Posted By: fsq

 

കൈപ്പമംഗലം: സ്ത്രി സുരക്ഷിതത്ത്വത്തെകുറിച്ച് നിരന്തരം പ്രസംഗിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുത്ത വേദികളില്‍ പോലും വനിതാ ജനപ്രതിനിധികളെ തട്ടം അഴിപ്പിച്ച് നിന്ദിച്ച സംഭവം രാജ്യത്തിന് അപമാനകരമാണെന്ന് എംജിഎം സംസ്ഥാന സെക്രട്ടറി ആയിശ കുട്ടി ടീച്ചര്‍ പറഞ്ഞു.
കൈപ്പമംഗലം ബുസ്താനുല്‍ ഉലൂം അറബി കോളജില്‍ നടന്ന എംജിഎം ജില്ലാ നേതൃശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തട്ടമിട്ട പെണ്ണിനെ അഭായ ചിഹ്നമാക്കാനുള്ള ഫാഷിസ്റ്റ് അജണ്ട പൊതുജനം തിരിച്ചറിയണം.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്രമുള്ള രാജ്യത്ത് ശിരോവസ്ത്രം അഴിച്ചുമാറ്റാന്‍ പറയാന്‍ ഒരു ഏകാധിപതിക്കും അവകാശമില്ലെന്നും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഹാളിലേക്ക് ശിരോവസ്ത്രം അഴിച്ചുവെച്ച് കയറണമെന്ന് തിട്ടൂരമിറക്കുന്ന സിബിഎസിയും സ്ത്രീ വസ്ത്ര സ്വാതന്ത്രത്തെ അപമാനിക്കുകയാണെന്ന് ശില്‍പശാല അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഉമ്മുകുലുസു ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക