|    Nov 23 Thu, 2017 6:29 pm
FLASH NEWS

തടി പിടിക്കുന്നതിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

Published : 4th August 2017 | Posted By: fsq

 

മൂവാറ്റുപുഴ: പുരയിടത്തില്‍ തടി പിടിക്കുന്നതിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തിപരത്തി. ആനപ്പുറത്തു നിന്നും വീണ പാപ്പാനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.30ന് നിര്‍മല കോളജിന് പിന്നിലെ പുരയിടത്തില്‍ തടി പിടിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ആനപുറത്തു നിന്നും വീണ് പരിക്കേറ്റ പാപ്പാന്‍ ചാലക്കുടി വട്ടപറമ്പില്‍ സന്‍ജേഷി (39)നെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി സ്വദേശി സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഉണ്ണികൃഷ്ണന്‍ എന്ന പേരിലുള്ള കൊമ്പനാണ് ഇടഞ്ഞത്. രണ്ടു ദിവസമായി പുരയിടത്തില്‍ തടിപിടിച്ചുവരികയായിരുന്നു. ചെങ്കുത്തായ സ്ഥലത്തു നിന്നു തടി വലിച്ച് മുകളില്‍ കയറ്റുന്നതിനിടെയാണ്് ഇടഞ്ഞത്. ഈ സമയം ആനപ്പുറത്തിരുന്ന സന്‍ജേഷിനെ കുലുക്കി ചാടിക്കുകയായിരുന്നു. വീഴ്ചയില്‍ സന്‍ജേഷിന്റെ തലക്കും വാരിയെല്ലിനും പരിക്കേറ്റു. തുടര്‍ന്ന് സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ തൊടുപുഴയില്‍ നിന്നും സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എസ് ജി സുദര്‍ശനന്‍ നായരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവുമെത്തി. 11.30ഓടെ മയക്കുവെടി വിദഗ്ധന്‍ ഏബ്രഹാം തരകന്‍ സ്ഥലത്തെത്തി വെടിയുതിര്‍ത്തി മയക്കുകയായിരുന്നു. സമീപത്തെ പുരയിടത്തിലേക്കും മറ്റും കയറാതിരുന്നതും ജനങ്ങള്‍ക്ക് ആശ്വാസമായി. പിന്‍ഭാഗത്ത് വെടിയേറ്റതോടെ അനങ്ങാതെ നിന്ന കൊമ്പനെ ഇരുപത് മിനിറ്റിനുശേഷം മറ്റു പാപ്പാന്മാര്‍ തളച്ചു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവമെന്നും പൊതുവെ ശാന്തസ്വഭാവക്കാരനാണെന്നുമാണ് ഉടമ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക