|    Jan 18 Wed, 2017 9:54 am
FLASH NEWS

തടിയന്റവിട നസീറിന് കത്തുകള്‍ കൈമാറിയെന്നാരോപിച്ച് യുവാവ് അറസ്റ്റില്‍

Published : 14th November 2015 | Posted By: G.A.G

പെരുമ്പാവൂര്‍ : ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ തടിയന്റവിട നസീറിന് കത്തുകള്‍ കൈമാറിയെന്നാരോപിച്ച് പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഷഹനാസ് എന്നയാളാണ് അറസ്റ്റിലായത്.

കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വല്ലറി കവര്‍ച്ചാക്കേസിന്റെ വിചാരണയ്ക്ക് ഇന്നലെ നസീറിനെ കോലഞ്ചേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഷഹനാസ് കത്തുകളും കുറിപ്പുകളും കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.

കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് നസീറിനെ കോടതിയില്‍ എത്തിച്ചിരുന്നത്. കര്‍ണാടകത്തിലെയും കേരളത്തിലെയും പോലീസുകാര്‍ നസീറിന് കാവലുണ്ടായിരുന്നു. ബംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള നിര്‍ദേശങ്ങളാണ് കത്തുകളിലുണ്ടായിരുന്നതെന്ന്് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഷഹനാസിന്റെ പേരില്‍ യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക